കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധു ട്രാഫിക്കില്‍ കുടുങ്ങി ; റേഡിയോ വഴി കല്ല്യാണം

Google Oneindia Malayalam News

ചൈന : സമയത്തിന് ഇറങ്ങിയാലും ചിലപ്പോള്‍ ട്രാഫിക് ബ്ലോക്കുകള്‍ ചതിക്കാറുണ്ട്. എത്തേണ്ട സ്ഥലത്ത് വിചാരിച്ച സമയത്ത് എത്തിച്ചേരാനാകാതെ പലപ്പോഴും ധര്‍മ്മസങ്കടത്തിലാകും. എന്നാല്‍ കല്ല്യാണദിവസം വധു ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ അവസ്ഥ ചിന്തിക്കാനാകുമോ. കഴിഞ്ഞ ദിവസം ചൈനയില്‍ നടന്നു അത്തരമൊരു സംഭവം.

വധു യാന്‍ മാക്‌സിയയുടെ സ്വദേശമായ സിക്‌സിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയായിരുന്നു വിവാഹവേദിയായ യോങ്ഗാങ്. ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയായിരുന്നു വിവാഹമുഹൂര്‍ത്തം. പൊതുഅവധി ദിനമായതിനാല്‍ ട്രാഫിക് ബ്ലോക്ക് കൂടുതലായിരുന്നു. സമയത്തിന് ഇറങ്ങിയെങ്കിലും വധു ബ്ലോക്കില്‍ കുരുങ്ങി അങ്കലാപ്പിലായി. ട്രാഫിക്കില്‍ കുടുങ്ങിയ വധുവിനെ കാത്ത് വരനും കൂട്ടരും മണിക്കൂറുകളോളം വിവാഹമണ്ഡപത്തില്‍ കാത്തിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. സമയത്തിന് വിവാഹം നടക്കില്ലെന്ന കാര്യം ഇരുകൂട്ടരും ഉറപ്പിച്ചു.

wedding

അവസാനം ഗതികെട്ട വരന്‍ ട്രാഫിക് ബ്ലോക്കിന്റെ വിവരങ്ങളറിയാന്‍ റേഡിയോ ചാനലായ എഫ്.എം. 93 യിലേക്ക് ഫോണ്‍ ചെയ്യുകയും അവസ്ഥകള്‍ വിവരിക്കുകയും ചെയ്തു. സംഭവത്തിന്റെ ദയനീയത ബോധ്യപ്പെട്ട എഫ്.എം. അധികൃതര്‍ പോംവഴി നിര്‍ദേശിച്ചു. വധുവിനെ വിളിച്ച് റേഡിയോയിലൂടെ വിവാഹചടങ്ങുകള്‍ സംഘടിപ്പിച്ചു. ഒടുവില്‍ ഇരുകൂട്ടരും ഹാപ്പി...

English summary
bride who got stuck in heavy traffic due to the National Day holiday in China, had to get married over the airwaves. Groom who kept calling the FM93 Traffic Radio for updates on road conditions. radio station conducted the ceremony over the airwaves.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X