കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയെ കൊന്ന് പാകം ചെയ്ത് ഷെഫിന്റെ ആത്മഹത്യ

Google Oneindia Malayalam News

ഓസ്‌ട്രേലിയ : കാമുകിയെ കൊന്ന് ശരീരഭാഗങ്ങള്‍ പാചകം ചെയ്തശേഷം ഓസ്‌ട്രേലിയന്‍ ഷെഫ് ആത്മഹത്യ ചെയ്തു. മാര്‍ക്കസ് വോള്‍ക്ക് എന്ന ഇരുപത്തെട്ടുകാരന്‍ ഷെഫാണ് കാമുകി മയാങ് പ്രിസ്റ്റേയോയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

ബ്രിസ്‌ബെയ്‌നിലെ അപ്പാര്‍ട്ട്‌മെന്റിലെ അടുപ്പില്‍ വെന്ത നിലയിലാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ഇന്തൊനേഷ്യക്കാരിയാണ് കൊല്ലപ്പെട്ട യുവതി. ഇവരുടെ ശരീരത്തിന്റെ പകുതി ഭാഗങ്ങള്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്തുളള ചവറ്റുകുട്ടയിലായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചീഞ്ഞ നാറ്റം വന്നതിനെത്തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് മാര്‍ക്കസും കാമുകിയും തമ്മില്‍ വാക്കേറ്റവും ബഹളവും നടന്നതായി ഇവര്‍ പോലീസിനോട് പറഞ്ഞു.

murder

പോലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട മാര്‍ക്കസ് കഴുത്ത് മുറിച്ചശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. അടുത്തിടെയാണ് മാര്‍ക്കസും കാമുകി മയാങ് പ്രിസ്റ്റേയോയും പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസമാക്കിയത്. ഒരു അന്താരാഷ്ട്ര കപ്പലില്‍ ഷെഫായി ജോലി ചെയ്യവെയാണ് ഇരുവരും തമ്മില്‍ അടുക്കുന്നത്. ഏറെനാള്‍ നല്ലരീതിയില്‍ കഴിഞ്ഞിരുന്ന ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

English summary
An Australian chef chopped up and cooked his girlfriend before taking his own life. police found the body parts of chef's girlfriend in a pot on the stove. other parts of the body were found in bins outside the apartment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X