കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകളില്‍ കണക്കും സാമൂഹ്യപാഠവും വേണ്ട

Google Oneindia Malayalam News

സിറിയ : സിറിയയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി കണക്ക്, സാമൂഹ്യപാഠം, സ്‌പോര്‍ട്‌സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാനാവില്ല. സിറിയയില്‍ ഐ.എസ്.ഐ.എസ്. തീവ്രവാദികള്‍ കയ്യടക്കിയ മേഖലകളിലെ സ്‌കൂളുകളില്‍ ഈ വിഷയങ്ങള്‍ക്കെല്ലാം വിലക്ക് ഏര്‍പ്പെടുത്തിരിക്കുകയാണ്.

ഈ വിഷയങ്ങളിലൊന്നും ഇസ്ലാമുമായി ബന്ധമുളള സന്ദേശങ്ങള്‍ ഉള്‍ക്കൊളളുന്നില്ലെന്നാണ് ജിഹാദികളുടെ പക്ഷം. പകരം ഇസ്ലാമിക പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കണമെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സിറിയയിലെ യുദ്ധബാധിത പ്രദേശങ്ങളിലുളള കുട്ടികള്‍ പൂര്‍ണമായും തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പ്, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളൊന്നും ഇനി ഈ കുട്ടികള്‍ക്ക് പഠിക്കാനാവില്ല. നിയമങ്ങള്‍ ലംഘിക്കാന്‍ അധ്യാപകര്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

students

സിറിയയില്‍ ജിഹാദികളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളില്‍ ഇത്തരം നിര്‍ദേശങ്ങളടങ്ങുന്ന ബോര്‍ഡുകളും പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. വിലക്കിയ വിഷയങ്ങള്‍ക്ക് പകരം പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതിനുപുറമെ സിറിയയുടെ ഔദ്യോഗിക നാമമായ സിറിയന്‍ അറബ് റിപ്പബ്ലിക് എന്നത്‌ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദേശീയതയെക്കുറിച്ചു പഠിപ്പിക്കുന്നതിനുപകരം ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സ്‌കൂളുകളില്‍ പഠനവിഷങ്ങളായി ഉള്‍ക്കൊളളിക്കണം. വികസനവുമായി ബന്ധപ്പെട്ട ചിന്തകളും കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ശ്രമിക്കരുത്. ഇക്കാര്യങ്ങളാണ് ഐ.എസ്.ഐ.എസ്. പുറത്തിറക്കിയ ഒരു കുറിപ്പില്‍ പറയുന്നത്. നിര്‍ദേശങ്ങള്‍ നിര്‍ബദ്ധമായും പാലിക്കപ്പെടണമെന്നും അല്ലാത്തപക്ഷം കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും അവര്‍ പറയുന്നു.

English summary
ISIS claims religious authority over Muslims all over the world and strives to bring most of the Muslim world under its political control. It has been prominent in the news for attempting these actions in Iraq and Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X