കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിക്കാന്‍ വേണ്ടി ക്രിസ് കെയ്ന്‍സ് ബസ് സ്റ്റാന്‍ഡ് കഴുകുന്നു!

Google Oneindia Malayalam News

വെല്ലിംഗ്ടണ്‍: ഇന്ത്യയിലെങ്ങാനുമായിരുന്നെങ്കില്‍ രാജ്യസഭ എം പി ആകേണ്ട ആളാ, ജനിച്ച സ്ഥലം മാറിപ്പോയി. ഇതാ ജീവിക്കാന്‍ വേണ്ടി ബസ് സ്റ്റാന്‍ഡ് കഴുകുന്നു - ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് പണമുണ്ടാക്കാന്‍ വേണ്ടി ബസ് സ്റ്റാന്‍ഡ് കഴുകുകയും ട്രക്കോടിക്കുകയും ചെയ്യുന്നു എന്ന വാര്‍ത്ത വായിച്ച ഒരു രസികന്റെ കമന്റാണിത്. വിരമിച്ചാലും സൂപ്പര്‍ താരങ്ങളായി വിലസുന്ന ഇന്ത്യക്കാരെ പോലെയല്ലല്ലോ അല്ലെങ്കിലും മറ്റിടങ്ങളില്‍ ക്രിക്കറ്റ് കളിക്കാരുടെ സ്ഥിതി.

ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് കെയ്ന്‍സിനെതിരെ ബ്രിട്ടീഷ് ഏജന്‍സിയുടെ അന്വേഷണം നടക്കുന്നുണ്ട്. കേസിന്റെ ആവശ്യത്തിനും വീട്ടുകാരെ സഹായിക്കാനും വേണ്ടിയാണ് കെയ്ന്‍സ് ട്രക്കോടിക്കുകയും ബസ് ഷെല്‍ട്ടറുകള്‍ വൃത്തിയാക്കുകയും ചെയ്യുന്നത്. കെയ്ന്‍സിന്റെ സഹതാരമായ ഡിയോണ്‍ നാഷാണ് ഇക്കാര്യം പുറത്തറിയിച്ചത്. മണിക്കൂറിന് പതിനേഴ് ഡോളറാണത്രെ താരത്തിന് പ്രതിഫലം.

chriscairns

കെയ്ന്‍സിന്റെ സഹതാരമായിരുന്ന ലൂ വിന്‍സെന്റ്, ഒരു കളിക്കാരന്‍ ഒത്തുകളിച്ചതിനെ പറ്റി പറഞ്ഞിരുന്നു. വിന്‍സന്റ് തന്നെയാണ് ഉദ്ദേശിച്ചതെന്ന് കെയ്ന്‍സ് തന്നെയാണ് പുറത്തുപറഞ്ഞത്. ഒത്തുകളി ആരോപണം നിഷേധിച്ച കെയ്ന്‍സ് വിന്‍സന്റിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്തു. 44 കാരനായ കെയ്ന്‍സ് ഈ മാസം അവസാനം ഇംഗ്ലണ്ടിലെത്തി കേസില്‍ മൊഴി നല്‍കും.

2004 ലാണ് കെയ്ന്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. കൡക്കുന്ന കാലത്ത് ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ കൂട്ടത്തിലായിരുന്നു കെയ്ന്‍സ്. ടെസ്റ്റില്‍ 200 വിക്കറ്റും 3000 റണ്‍സും എന്ന അപൂര്‍വ്വ ഡബിള്‍ തികച്ച ശേഷമാണ് കെയ്ന്‍സ് വിരമിച്ചത്. കെയ്ന്‍സും സഹോദരന്‍ ഹാരിസുമായിരുന്നു തൊണ്ണൂറുകളില്‍ കീവീസ് മധ്യനിരയുടെ ശക്തി.

English summary
New Zealand all rounder Chris Cairns has been reportedly driving trucks, cleaning bus shelters for $17 an hour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X