കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ച് മകളെ കൊന്ന അച്ഛനെ നാട്ടുകാര്‍ തല്ലിക്കൊന്നു

  • By Meera Balan
Google Oneindia Malayalam News

Murder
പോര്‍ട്ട് ഒ പ്രിന്‍സ്: ഭാര്യയോട് വഴക്കിട്ട ശേഷം പിഞ്ച് കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഹെയ്റ്റിയിലെ ല വിക്ടോറിയ ഗ്രാമത്തിലാണ് സംഭവം. ജീന്‍ ലൂയിസ് (37) എന്ന യുവാവാണ് ഭര്യ പെട്രിഷ്യ ഫിലോമറിനോട് വഴക്കിട്ട ശേഷം നാല് മാസം പ്രായമുള്ള മകളെ കഴുത്തറുത്ത് കൊന്നത്.

ലൂയിസ് ഭാര്യയോട് വഴക്കിടുകയും ഇവരെ മര്‍ദ്ദിയ്ക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ സ്ത്രീ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്തേയ്‌ക്കോടി. ഈ സമയയത്താണ് പ്രതി തന്റെ ദേഷ്യം നാല് മാസം പ്രായമുള്ള മകളോട് തീര്‍ത്തത്.

കുഞ്ഞിന്‍റെ കഴുത്തറുത്ത് ശേഷം ഒരു കാലില്‍ പിടിച്ച് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. കുഞ്ഞ് മരിയ്ക്കുകയും ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ലൂയിസിനെ കൈയ്യേറ്റം ചെയ്തു.

കൈയ്യില്‍ കിട്ടിയ തടിയും കല്ലുമൊക്കെ ഉപയോഗിച്ച ലൂയിസിനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ഏപ്രില്‍ 19 ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഏപ്രില്‍ 20 പുലര്‍ച്ചെയോടെ ലൂയിസ് മരിച്ചു.

English summary
Dad fights with mom, stabs 4-month-old daughter to death: Mob attacks and kills him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X