കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗതികെട്ടാല്‍ സിംഹത്തെ തിന്നാമോ ?

Google Oneindia Malayalam News

ബ്രിട്ടണ്‍ : പാമ്പിനെ തിന്നുന്ന നാട്ടില്‍ച്ചെന്നാല്‍ നടുക്കഷണം തിന്നണമെന്നാണല്ലോ പഴമൊഴി. എന്നാല്‍ ബ്രിട്ടണിലെത്തിയാല്‍ മൊഴി ഒന്ന് മാറ്റിപ്രയോഗിക്കേണ്ടി വന്നേക്കാം. കഴിഞ്ഞദിവസം ബ്രിട്ടണിലെ ഒരു റസ്റ്റോറന്റില്‍ പരിശോധനയ്‌ക്കെത്തിയ ആരോഗ്യവിഭാഗം അധികൃതരെ എതിരേറ്റത് ഞെട്ടിക്കുന്ന ദൃശ്യമാണ്. റസ്റ്റോറന്റിലെ പാചക ആവശ്യങ്ങള്‍ക്കുളള മാംസവും പച്ചക്കറികളും സൂക്ഷിക്കുന്നതിന് തൊട്ടടുത്തായി സിംഹത്തിന്റെ ജഡം.

പരിശോധനയ്‌ക്കെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ ശരിക്കും ഞെട്ടി. സമീപത്തെ മൃഗശാല അധികൃതര്‍ തന്റെ വളര്‍ത്തുപട്ടികള്‍ക്ക് ഭക്ഷണമായി ചത്ത സിംഹത്തെ നല്‍കുകയായിരുന്നുവെന്നും അല്ലാതെ മനുഷ്യര്‍ക്ക് ഭക്ഷിക്കാനായി അത് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു റസ്‌റ്റോറന്റ് ഉടമ നല്‍കിയ വിശദീകരണം.

11-lion1

മുമ്പും സമാനതരത്തിലുളള സംഭവങ്ങള്‍ക്ക് തങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ മാനേജര്‍ ഇയാന്‍ ബ്രെറ്റാണ് സംഭവം മാധ്യമങ്ങളെ അറിയിച്ചത്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷമാണ് റസ്റ്റോറന്റില്‍ ഉളളതെന്ന് ചൂണ്ടിക്കാട്ടി 5000 ബ്രിട്ടീഷ് പൗണ്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ സിംഹത്തിന്റെ മൃതശരീരം റസ്റ്റോറന്റിലെ ഫ്രീസറില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് തുടരന്വേഷണങ്ങള്‍ നടക്കാന്‍ സാധ്യതയില്ല. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ റസ്റ്റോറന്റ് വീണ്ടും പ്രവര്‍ത്തിക്കുമെന്നാണ് പറയപ്പെടുന്നത്. റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്കാരാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചത്. ശുചിത്വ പരിപാലന നിയമങ്ങള്‍ പാലിക്കാത്ത റസ്റ്റോറന്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പിന് അധികാരമുണ്ട്. എന്നാല് ഒരു പ്രത്യേക സമയപരിധിവരെ റസ്റ്റോറന്റിന് പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. തുടര്‍ന്നും ഇത്തരത്തിലുളള പാകപ്പിഴകള്‍ ഉണ്ടായാല്‍ റസ്റ്റോറന്റ് അടച്ചുപൂട്ടിക്കാനാണ് തല്ക്കാലം അധികൃതരുടെ തീരുമാനം. ഇത്രയൊക്കെയായിട്ടും സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

English summary
A dead lion was found in a restaurant freezer next to food meant for customers, health officials have revealed.Hygiene inspectors were left shocked after uncovering the frozen animal in a British restaurant's kitchen, laying beside meat and vegetables waiting to be cooked.The owner insisted he was given the big cat by a local zoo to feed to his dogs - and it was not meant for human consumption. Incredibly, the restaurant was allowed to continue trading as the frozen beast was the only infringement of council rules.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X