കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടി നിര്‍ത്തിയപ്പോള്‍ കണ്ടു; തകര്‍ന്ന ഗാസ, മരണം 1000

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: മൂന്നാഴ്ചയോളമായി തുടരുന്ന ഇസ്രായേല്‍ ആക്രമണം. ഗാസ ഏതാണ്ട് ഒരു പ്രേത നഗരം പോലെയാണിപ്പോള്‍. 12 മണിക്കൂര്‍ വെടി നിര്‍ത്തലിന് ശേഷം മറ്റൊരു 12 മണിക്കൂര്‍ വെടി നിര്‍ത്തലിന് കൂടി ഇസ്രായേല്‍ തയ്യാറായിരിക്കുന്നു.

ഗാസയില്‍ വെടി നിര്‍ത്തലിന് ശേഷം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. ആദ്യ മണിക്കൂറുകളില്‍ നടത്തിയ തിരച്ചിലില്‍ മാത്രം കണ്ടെത്തിയത് നൂറിലധികം മൃതദേഹങ്ങളാണ്. ഇതോടെ ഗാസയിലെ മരണം ആയിരം കവിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇനിയും മൃതദേഹങ്ങള്‍ ഏറെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Gaza

യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അവശ്യ സാധനങ്ങളം സഹായവും എത്തിക്കുന്നതിനാണ് ഇപ്പോള്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം 12 മണിക്കൂര്‍ വെടി നിര്‍ത്തലിന് തയ്യാറായ ഇസ്രായേല്‍ വെടി നിര്‍ത്തല്‍ 12 മണിക്കൂര്‍ കൂടി നീട്ടാന്‍ സന്നദ്ധതയ അറിയിച്ചു. എന്നാല്‍ ഹമാസ് എന്തെങ്കിലും പ്രകോപനം ഉണ്ടാക്കിയാല് ആക്രമണം തുടരുമെന്നും ഇസ്രായേല്‍ അറിയിച്ചു.

ഗാസയില്‍ ഇപ്പോള്‍ റോഡുകളെല്ലാം നിശ്ശബ്ദവും ആളൊഴിഞ്ഞതുമാണ്. തകര്‍ന്ന കെട്ടിടങ്ങളെ നോക്കി നെടുവീര്‍പ്പിടുന്നവര്‍... വെടിയുണ്ടകള്‍ തുളച്ചുകയറിയ ചുമരുകള്‍... ഷെല്ലുകളും ബോബംബുകളും വീണുണ്ടായ ഗര്‍ത്തങ്ങള്‍... ഇനിയൊരു പുനരധിവാസം സാധ്യമാകാത്ത വിധം ഗാസ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

മേഖലയില്‍ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭയുടേയും അമേരിക്കയുടേയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഗാസയിലെ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കാതെ ഒരു ഒത്തു തീര്‍പ്പിനും ഇല്ല എന്ന നിലപാടിലാണ് ഇപ്പോഴും ഹമാസ്.

English summary
Depth of Gaza devastation becomes clear after cease-fire, death toll crossed 1000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X