കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് അന്തരിച്ചു

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്(87)അന്തരിച്ചു. നോബല്‍ പുരസ്‌കാര ജേതാവായ ഗാര്‍സ്യ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.

മാധ്യമപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഗാര്‍സ്യയുടെ 'വണ്‍ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ'്(ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) വില്‍പ്പനയില്‍ റെക്കോര്‍ഡുണ്ടാക്കിയ പുസ്തകമാണ്.

Gabriel Garcia Marquez

1927 മാര്‍ച്ച് ആറിന് കൊളംബിയയിലെ അരക്കറ്റായിലാണ് ജനിച്ചത്. ഇന്‍ ഈവിള്‍ ഹവര്‍, ദ ഓട്ടം ഓഫ് പാട്രിയാര്‍ക്, ലവ് ഇന്‍ ദ ടൈം ഓഫ് കോളറ, ദ ജനറല്‍ ഇന്‍ ഹിസ് ലാബ്രിന്‍ത്, ഓഫ് ലവ് ആന്റ് അദര്‍ ഡെമണ്‍സ്, ലീഫ് സ്റ്റോം, നൊ വണ്‍ റൈറ്റ് ടു ദി കേണല്‍, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ട്ടോയ്ഡ്, മെമ്മറീസ് ഓഫ് മൈ മെലാങ്കളി വോര്‍സ്, ഐസ് ഓഫ് എ ബ്ലു ഡോഗ്, ബിഗ് മാമാസ് ഫ്യൂനറല്‍, സ്‌ട്രെയ്ഞ്ച് പില്‍ഗ്രിംസ് എന്നിവയാണ് പ്രശസ്തമായ പുസ്തകങ്ങള്‍.

MORE: Gabriel Garcia Marquez, Nobel-winning author of "Love in the Time of Cholera," has died at 87: http://t.co/DkzVImQcSR
— The Associated Press (@AP) April 17, 2014

ഗാബോ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗാര്‍സ്യ മാര്‍ക്കേസിന്റെ അധിക പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1999ല്‍ ലിംഫാറ്റിക് ക്യാന്‍സര്‍ ബാധിതനായി. ഈ അസുഖവുമായി മല്ലടിച്ചുകൊണ്ടിരിക്കെ 2006 മുതല്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നുണ്ടായ അണുബാധയായിരിക്കാം മരണകാരണമെന്ന് കരുതുന്നു.

So sad...RIP Gabriel Garcia Marquez, Nobel-winning author, dead at 87 - Arts & Entertainment - CBC News http://t.co/mhta8lMiVG
— Belinda Witzenhausen (@BWitzenhausen) April 17, 2014

English summary
Colombian novelist and Nobel laureate Gabriel Garcia Marquez dead at 87
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X