കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ 12 മണിക്കൂര്‍ വെടി നിര്‍ത്തല്‍; മരണം 870

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഗാസയില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഹമാസും ഇസ്രായേലും തയ്യാറായി. പ്രാദേശിക സമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വെടി നിര്‍ത്തല്‍. എന്നാല്‍ ഹമാസിന്റെ തീവ്രവാദത്തിനെതിരെയുള്ള യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. റംസാനിലെ അവസാന വെള്ളിയാഴ്ചയെ പ്രതിഷേധത്തിന്റെ ദിനമായാണ് പലസ്തീന്‍കാര്‍ ആചരിച്ചത്.

Gaza Refugee Camp

ഗാസയില്‍ ഇതുവരെ 870 പേര്‍ കൊല്ലപ്പട്ടുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സാധാരണക്കാരടക്കം 36 ഇസ്രായേലുകരാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ വെടിനിര്‍ത്തല്‍ അപേക്ഷ കഴിഞ്ഞ ദിവസം ഇസ്രായേല്‍ തള്ളിയിരുന്നു. എന്നാല്‍ അതിന് ശേഷം 12 മണിക്കൂര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ വെസ്റ്റ് ബാങ്കില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ ഇസ്രായേല്‍ അടിച്ചൊതുക്കി. ഇവിടെയുണ്ടായ വെടിവപ്പില്‍ അഞ്ച് പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

കൂടുതല്‍ നീണ്ട വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജോണ്‍ കെറി പിന്നീട് പറഞ്ഞു. എന്നാല്‍ ഗാസയില്‍ കരയുദ്ധം വ്യാപിപ്പിക്കുന്നതിന് തയ്യാകാനാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി സൈനികരോട് പറഞ്ഞിട്ടുള്ളത്. താത്കാലിക വെടി നിര്‍ത്തലിന്റെ സമയത്ത് ഹമാസ് ഏതെങ്കിലും തരത്തില്‍ ആക്രമണം നടത്തിയാല്‍ തങ്ങള്‍ തീര്‍ച്ചയായും തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Israel and Hamas have said they have accepted a 12-hour humanitarian window in Gaza.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X