കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സാ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് വളര്‍ത്താന്‍ അനുമതി

  • By Gokul
Google Oneindia Malayalam News

ബെര്‍ലിന്‍: കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒരു ജര്‍മന്‍ കോടതിയുടെ അനൂകൂല വിധി. ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് അഞ്ചുപേര്‍ നല്‍കിയ ഹര്‍ജിയിലാണ് കൊളാഗ്ന കോര്‍ട്ട് അനുകൂല വിധി പ്രസ്താവിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും കഞ്ചാവ് ചെടി വളര്‍ത്താമെന്ന് കരുതേണ്ട.

മൂന്നുപേര്‍ക്കാണ് കഞ്ചാവ് ചെടി വളര്‍ത്താന്‍ പ്രത്യേക അനുമതി നല്‍കിയത്. ചെടിവളര്‍ത്താന്‍ പ്രത്യേക നിബന്ധനകളും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. ചികിത്സയ്ക്കല്ലാതെ മറ്റൊരു ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കരുതെന്നാണ് പ്രധാന നിബന്ധന. കോടതി ഉത്തരവില്ലാതെ കഞ്ചാവ് മറ്റൊരു രോഗിക്ക് നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

marijuana

കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ ജര്‍മനിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡ്രഗ്‌സ് ആന്റ് മെഡിക്കല്‍ ഡിവൈസില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് അനുവദനീയമല്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്നാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്.

കോടതി ഇവരുടെ പരാതി അനുഭാവപൂര്‍ണമായാണ് പരിഗണിച്ചത്. രോഗികളുടെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരമൊരു ചെടി വളര്‍ത്താന്‍ അനുമതി നല്‍കുന്നതില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു. ഇവരുടെ ഹര്‍ജി പുന:പരിശോധിക്കാന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡ്രഗ്‌സ് ആന്റ് മെഡിക്കല്‍ ഡിവൈസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമവിരുദ്ധമാകയാല്‍ ഹര്‍ജിക്കാര്‍ക്ക് കഞ്ചാവ് പുറത്തുനിന്നും വാങ്ങാന്‍ അനുമതിയില്ല.

English summary
German court ruled Chronically Ill Could Grow Marijuana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X