കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ്‌സി വിഗ്നസ് ; ശാസ്ത്രത്തെ തോല്പിച്ച പെണ്‍കുട്ടി

Google Oneindia Malayalam News

അയര്‍ലണ്ട് :ഇത് മെയ്‌സി വിഗ്നസ് എന്ന നാലുവയസ്സുകാരി...ശാസ്ത്രലോകത്തെ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം കണ്ടെത്താനാകാത്ത അദ്ഭുതം. കാരണമെന്തെന്നല്ലേ ? ഈ കൊച്ചുപെണ്‍കുട്ടിയ്ക്ക് ജനിച്ചപ്പോള്‍ മുതല്‍ ഒരുതുളളി രക്തം പോലും ശരീരത്തിലില്ല.

അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് റീജിയണല്‍ ഹോസ്പിറ്റലില്‍ 2009 ലായിരുന്നു മെയ്‌സിയുടെ ജനനം. മാസം തികയാതെയുളള ജനനമായതിനാല്‍ കുറെനാള്‍ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ ഒരു തുളളി രക്തം പോലുമില്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. ഹീമോഗ്ലോബിന്റെ അളവ് പൂജ്യമായിരുന്നു. രക്തത്തിന് പകരം കട്ടിയില്ലാത്ത പ്ലാസ്മ മാത്രമാണ് ധമനികളിലുണ്ടായിരുന്നത്. അതിനാല്‍ മൂന്നുതവണ അവള്‍ക്ക് രക്തം നല്‍കി. കുട്ടി രക്ഷപ്പെട്ടാലും മസ്തിഷ്‌ക്കത്തിന് തകരാറുണ്ടാകുമെന്ന്‌ അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഗര്‍ഭാവസ്ഥയിലായിരുന്നപ്പോള്‍ കുഞ്ഞിന്റെ രക്തം അമ്മയുടെ ശരീരത്തിലേക്ക് സ്വാംശീകരിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് മെയ്‌സിയുടെ ധമനികളില്‍ രക്തമില്ലാതായതെന്നായിരുന്നു വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തല്‍. ജനിച്ചയുടനെ രക്തം കുറഞ്ഞ കുഞ്ഞുങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു.

miracle-girl

ഏറെനാള്‍ നീണ്ട ആശുപത്രിവാസത്തിനുശേഷം ഒരു ക്രിസ്മസ് ദിനത്തിലാണ് മാതാപിതാക്കള്‍ക്കൊപ്പം മെയ്‌സി സ്വന്തം വീട്ടിലെത്തുന്നത്. കുഞ്ഞുമെയ്‌സിയ്ക്ക് ആവശ്യമായ എല്ലാ ശ്രദ്ധയും പരിചരണവും നല്‍കിക്കൊണ്ട് അച്ഛനമ്മമാരായ എമ്മയും മൂക്കിനും ഒപ്പം നിന്നു. 18 ആഴ്ചകള്‍ക്കകം കുഞ്ഞ് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അവളുടെ മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവായിരിക്കുമെന്നായിരുന്നും അങ്ങനെയെങ്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ആ പ്രതീക്ഷയില്‍ അവര്‍ കാത്തിരുന്നു. എന്നാല്‍ അദ്ഭുതമെന്ന് പറയട്ടെ 15ാമത്തെ ആഴ്ച കുഞ്ഞ് സംസാരിച്ചു. 'ദാദ' എന്നവള്‍ കുഞ്ഞുസ്വരത്തില്‍ പറഞ്ഞപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എമ്മയ്ക്കും മൂക്കിനും.

ഇന്ന് ശാസ്ത്രത്തിന് മുന്നില്‍ തങ്ങളുടെ മകള്‍ അദ്ഭുതമാണെന്ന് ഇവര്‍ക്കറിയാം. പലയിടത്തും അവളുടെ ജീവിതം ചര്‍ച്ചയാകുന്നു. പലരും അവളെക്കുറിച്ച് അന്വേഷിച്ചെത്തുന്നു. വാര്‍ത്തകള്‍ വരുന്നു. എന്നാല്‍ കുഞ്ഞു മെയ്‌സി ഇതൊന്നുമറിയാതെ സ്‌കൂളില്‍ പോകുന്നു..കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കുന്നു. കൂട്ടുകൂടാനും കളിയ്ക്കാനും ഇപ്പോള്‍ മെയ്‌സിയ്ക്ക് കൂട്ടിന് ഒരു കൊച്ചനിയന്‍ കൂടിയുണ്ട്. നാലു മാസം പ്രായമായ എലിസ്.

English summary
miracle girl born without a drop of blood in her body has made a full recovery and started primary school. Little Maisy Vignes’ progress has amazed doctors. they feared she would be left brain damaged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X