കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയറില്‍ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തി

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ലോകത്ത് മൊബൈല്‍ ഫോണുകളില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വെയറില്‍ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തി. ആന്‍ഡ്രോയ്ഡ് ആദ്യ പതിപ്പ് ഇറങ്ങിയതുമുതല്‍ നിലനില്‍ക്കുന്ന 'ഫേക്ക് ഐഡി' എന്ന പിഴവാണ് ബ്ലൂബോക്‌സ് സെക്യൂരിറ്റി കമ്പനി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 2010ല്‍ ആന്‍ഡ്രോയ്ഡിന്റെ ആദ്യ പതിപ്പായ 2.1 മുതല്‍ ഈ സുരക്ഷാ പിഴവ് നിലനില്‍കുക്കുന്നതായി ബ്ലൂബോക്‌സ് പറയുന്നു.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളിലൂടെ മൊബൈല്‍ഫോണുകളിലേക്ക് വൈറസുകള്‍ കടത്തിവിടാന്‍ ഈ പിഴവുമൂലം സാധിക്കും. ഇതുവഴി കോടിക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ചോര്‍ത്താന്‍ കഴിയുമായിരുന്നെന്നും ബ്ലൂബോക്‌സ് മുഖ്യ ടെക്‌നോളജി ഓഫീസര്‍ ജെഫ് ഫോരിസ്റ്റാള്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു പിഴവ് ഹാക്കേഴ്‌സിന്റെ കണ്ണില്‍പ്പെട്ടിട്ടുണ്ടാവില്ലെന്നാണ് ഗൂഗിള്‍ വിദഗ്ധര്‍ വിശദീകരിക്കുന്നത്.

android

സുരക്ഷാ പിഴവിന്റെ കാര്യം ബ്ലൂബോക്‌സ് പുറത്തുവിട്ട ഉടനെ പിഴവ് ഒഴിവാക്കാനായി ഒരു സോഫ്റ്റ്‌വേര്‍ പാച്ച് ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവ വൈറസുകളുടെ കടന്നു കയറ്റം തടയുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. 4 വര്‍ഷത്തിനുശേഷം ഇത്തരമൊരു പിഴവ് കണ്ടെത്തിയ ബ്ലൂബോക്‌സിനെ അഭിനന്ദിക്കാനും ഗൂഗിള്‍ മടിച്ചില്ല.

സുരക്ഷാ പിഴവ് പുറത്തുവന്നതോടെ മൊബൈല്‍ഫോണ്‍ വഴി ബാങ്ക് ഇടപാടുകളടക്കം നടത്തുന്ന ഉപയോക്താക്കള്‍ ആശങ്കയിലായി. എന്നാല്‍ പ്ലേസ്റ്റോര്‍ വഴി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് ഐടി വിദഗ്ധര്‍ വിശദീകരിച്ചു. പ്ലേസ്റ്റോര്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ മികച്ച ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.

English summary
Google's Android Has a Fake-ID Security Problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X