കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ സന്തോഷം അളക്കാന്‍ 'ഹാപ്പിനെസ് മീറ്റര്‍'

Google Oneindia Malayalam News

ദുബായ് : സര്‍ക്കാര്‍ സേവനങ്ങളില്‍ അതൃപ്തി മാത്രമല്ല സന്തോഷവും തോന്നുന്നത് സ്വാഭാവികം. പക്ഷെ ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ വേണ്ടവിധത്തില്‍ അറിയിക്കാനുളള അവസരമൊന്നും നമ്മുടെ നാട്ടില്‍ ഇതുവരെയില്ല. എന്നാലിതാ ജനങ്ങളുടെ സന്തോഷം അപ്പപ്പോള്‍ അറിയിക്കാന്‍ 'ഹാപ്പിനെസ് മീറ്റര്‍' ഒരുക്കി പുതുവഴി തുറന്നിട്ടിരിക്കുകയാണ് ദുബായ് ഭരണകൂടം.

നിശ്ചിത ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ പ്രധാന ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഹാപ്പിനെസ് മീറ്റര്‍ പ്രവര്‍ത്തിക്കുക. ഓരോ സേവനങ്ങളിലുമുളള സന്തോഷം ദിവസവും സര്‍ക്കാരിനെ അറിയിക്കാന്‍ ഈ സംവിധാനത്തിലൂടെ അവസരമുണ്ടാകും. '' ദ്രൂതഗതിയില്‍ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചാണ് ജനങ്ങളുടെ പ്രതീക്ഷകളും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുളള ജനങ്ങളുടെ അഭിപ്രായങ്ങള്‍ അപ്പപ്പോള്‍ അറിയേണ്ടതുണ്ട്. സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത് '' - യു.എ.ഇ. പ്രധാനമന്ത്രി ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.

happy

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ മാത്രമായിരിക്കും ഹാപ്പി മീറ്റര്‍ പദ്ധതി നടപ്പാക്കുക. ക്രമേണ സ്വകാര്യ മേഖലയെയും ഉള്‍പ്പെടുത്തും. അതാത് സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ മുഖേന ഹാപ്പിനെസ് മീറ്ററില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കും. സര്‍ക്കാര്‍ സേവനങ്ങളില്‍ ജനങ്ങള്‍ക്കുളള തൃപ്തി ഇതുവഴി ഉദ്യോഗസ്ഥര്‍ക്ക് വിലയിരുത്താം. ഹാപ്പി മീറ്റര്‍ ശൃംഖല വഴി ദിനം തോറും റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ഓഫീസുകളിലെത്തും.

English summary
An initiative to measure the happiness of the public in government services using electronic devices has been launched in Dubai. It will send daily reports to decision-makers that will enable them to monitor the types of government services that people are happy about.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X