കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിക്കും ബോംബിട്ടു, ഇസ്രായേല്‍ കൂട്ടക്കുരുതി

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: യുദ്ധനീതികള്‍ കാറ്റില്‍ പറത്തി ആശുപത്രിക്ക് നേരേയും ഇസ്രായേലിന്റെ ആക്രമണം. ഗാസയിലെ മരണം 572 കവിഞ്ഞു. രണ്ട് ദിവസംകൊണ്ട് നൂറ്റി അറുപതിലധികം പലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. വിഷയത്തില്‍ അടിയന്തര ഇടപെടലിനായി ഐക്യരാഷ്ട്രസഭയും അമേരിക്കയും രംഗത്തെത്തി.

ഒരു കുടുംബത്തിലെ 28 പേരാണ് ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഒരു കെട്ടിടത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 11 പേരും ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തില്‍ 4 പേരും കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. രണ്ട് അമേരിക്കന്‍ പൗരന്‍മാരടക്കം ഏഴ് ഇസ്രായേല്‍ സൈനികരും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിട്ടുണ്ട്.

ഐക്യരാഷ്ട്രസഭ രക്ഷാസമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് അടിയന്തര വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

ആശുപത്രിയും വെറുതെ വിട്ടില്ല

ആശുപത്രിയും വെറുതെ വിട്ടില്ല

ഗാസയിലെ അല്‍ അഖ്‌സ ആശുപത്രിക്ക് നേരെയായിരുന്നു കഴിഞ്ഞ ദിവസം ഇസ്രായല്‍ സൈന്യം ഷെല്‍ ആക്രമണം നടത്തിയത്. ഇസ്രായേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ആയിരങ്ങളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.

അമേരിക്ക ഇടപെടുന്നു

അമേരിക്ക ഇടപെടുന്നു

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആഹ്വാനം ചെയ്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സമാധാന ചര്‍ച്ചകള്‍ക്കായി പശ്ചിമേഷ്യയിലേക്ക്.

ഖത്തര്‍ ഇടപെടും

ഖത്തര്‍ ഇടപെടും

ഹമാസുമായി സൗഹൃദത്തിലുള്ള അറബ് രാജ്യമായ ഖത്തര്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷ. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇതിനുള്ള ശ്രമങ്ങളിലാണ്.

ഇസ്രായേല്‍ സൈനികന്‍ ബന്ദി

ഇസ്രായേല്‍ സൈനികന്‍ ബന്ദി

ഒരു ഇസ്രായേല്‍ സൈനികനെ തങ്ങള്‍ ബന്ദിയാക്കിയതായി ഹമാസ് അവകാശപ്പെടുന്നു. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തുരങ്കം വഴി

തുരങ്കം വഴി

തുരങ്കങ്ങള്‍ വഴി ഇസ്രായേലിലേക്ക് നുഴഞ്ഞ് കയറി ഹമാസ് ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍ ഈ ശ്രമങ്ങള്‍ ഇസ്രായേല്‍ വ്യോമ സേന ശക്തമായി ചെറുക്കുന്നുണ്ട്.

നേര്‍ക്ക് നേര്‍ യുദ്ധം

നേര്‍ക്ക് നേര്‍ യുദ്ധം

ഇസ്രായേല്‍ ഗാസയിലേക്ക് കടന്ന് കരയുദ്ധം തുടങ്ങിയപ്പോള്‍ യുദ്ധം നേര്‍ക്ക് നേര്‍ പോരാട്ടത്തിന് സമാനമായി.

English summary
Hospital shelled in Gaza, Death toll crossed 570.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X