കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമയമാറ്റം അറിഞ്ഞില്ല; വിമാനത്തില്‍ കയറേണ്ടിയിരുന്ന 10 പേര്‍ രക്ഷപ്പെട്ടു

  • By Gokul
Google Oneindia Malayalam News

ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തില്‍ കയറാന്‍ പറ്റാത്തതിന്റെ ദേഷ്യം, ആശ്വാസത്തിനും പ്രാര്‍ത്ഥനകള്‍ക്കും സന്തോഷത്തിനും വഴിമാറിയതിന്റെ അമ്പരപ്പിലാണ് ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു കുടുംബം. വിമാനത്തില്‍ കയറാനായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും വിമാനം പറന്നുകഴിഞ്ഞിരുന്നെന്ന് വിമാനത്തില്‍ ടിക്കറ്റെടുത്തിരുന്ന ക്രിസ്റ്റിയാറ്റി പറയുന്നു.

ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാനായി സിംഗപ്പൂരിലേക്ക് പോകണമെന്നത് ക്രിസ്റ്റിയാറ്റിയുടെയും കുടുംബത്തിന്റെയും ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇതിനായാണ് എയര്‍ ഏഷ്യാ വിമാനത്തില്‍ 10 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ആറ് മുതിര്‍ന്നവരും നാല് കുട്ടികളും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ ടിക്കറ്റില്‍ പറഞ്ഞ സമയത്തിനും മുന്‍പ് വിമാനം പറന്നുയര്‍ന്നതാണ് തങ്ങള്‍ ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ കാരണമായതെന്ന് അവര്‍ പറയുന്നു.

airasia-family

വിമാനത്തിന്റെ സമയമാറ്റം കമ്പനി നേരത്തെ തീരുമാനിച്ചതാണ്. സമയമാറ്റത്തെക്കുറിച്ച് ഈ മാസം 15നും 16നും ക്രിസ്റ്റിയാറ്റിയെ അറിയിക്കുകയും ചെയ്തിരുന്നു. ഫോണ്‍ വഴി വിവരം അറിയിക്കാന്‍ വിമാനക്കമ്പനി ശ്രമിച്ചെങ്കിലും ആരും എടുക്കാത്തതിനാല്‍ അക്കാര്യം അറിഞ്ഞില്ല. കമ്പനി അയച്ച ഇ മെയില്‍ ക്രിസ്റ്റ്യാറ്റി ശ്രദ്ധിച്ചുമില്ല.

അതുകൊണ്ടുതന്നെ സമയമാറ്റം ശ്രദ്ധിക്കാതെ 7.30 പോകേണ്ടിയിരുന്ന വിമാനത്തിനായാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ 5.30ന് തന്നെ വിമാനം പറന്നുയര്‍ന്നെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതേതുടര്‍ന്ന് കമ്പനി ഉദ്യോഗസ്ഥരുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് വിമാനം കാണാതായെന്ന വാര്‍ത്തയെത്തുന്നത്. ഇതോടെ തങ്ങള്‍ പരിഭ്രാന്തരായെന്നും ജീവന്‍ തീരിച്ചുകിട്ടിയ ആശ്വാസത്തില്‍ വീട്ടിലേക്ക് തിരിക്കുകയുമായിരുന്നെന്ന് ക്രിസ്റ്റ്യാറ്റി പറഞ്ഞു. കാണാതായ വിമാനം യാത്രക്കാര്‍ക്ക് അപകടമൊന്നും കൂടാതെ കണ്ടെത്തണമെന്നാണ് ഇപ്പോഴത്തെ പ്രാര്‍ഥനയെന്നും അവര്‍ പറഞ്ഞു.

English summary
2 Indonesian families praise luck for missing doomed AirAsia flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X