കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദ ഇടാതെ നൃത്തം ചെയ്ത സ്ത്രീകള്‍ക്ക് ചാട്ടയടിയും തടവും

  • By Meera Balan
Google Oneindia Malayalam News

ടെഹ്‌റാന്‍: സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് കുറ്റമാണോ? അതേ കുറ്റം തന്നെയാണ്. അതും മുഖം മറയ്ക്കാതെ ആര്‍ത്തുല്ലസിച്ച് നൃത്തം ചെയ്യുക കൊടും കുറ്റം തന്നെയല്ലേ? ഇസ്ലാമിക രാഷ്ട്രമായ ഇറാനിലാണ് നൃത്തം ചെയ്തതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘത്തിന് മൂന്ന് വര്‍ഷം തടവും 91 ചാട്ടയടിയ്ക്കും വിധിച്ചത്. എന്നാല്‍ ഡാന്‍സ് സംഘത്തിന്‍റെ അഭിഭാഷകന്‍റെ വാദത്തെത്തുടര്‍ന്ന് തടവ് ശിക്ഷയില്‍ ഇളവ് ലഭിച്ചു, സ്ത്രീകളും ചില പുരുഷ സുഹൃത്തുക്കളും ഫരേല്‍ വില്യംസിന്റെ 'ഹാപ്പി' എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് യൂ ട്യൂബില്‍ ഏതാനും മാസം മുന്‍പ് പ്രത്യക്ഷപ്പെട്ടത്.

ഈ വീഡിയോയില്‍ നൃത്തം ചെയ്ത സ്ത്രീകള്‍ക്കും പുരഷന്‍മാര്‍ക്കുമാണ് ഇറാന്‍ കോടതി തടവ് ശിക്ഷയ്ക്കും ചാട്ടയടിയ്ക്കും വിധിച്ചത്. മൂന്ന് യുവാക്കളും മുഖം മറയ്ക്കാതെ പ്രത്യക്ഷപ്പെട്ട മൂന്ന് സ്ത്രീകളുമാണ് 'ഹാപ്പി വി ആര്‍ ഫ്രം ഇറാന്‍'എന്ന വീഡിയോയില്‍ ഉള്ളത്. ആറ് മാസങ്ങള്‍കക് മുമ്പാണ് വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തത്. തടവ് ശിക്ഷയില്‍ ഇളവ് ലഭിച്ചെങ്കിലും കുറഞ്ഞത് ഒരു വര്‍ഷത്തെ തടവ് ശിക്ഷയെങ്കിലും ലഭിയ്ക്കും.

<center><iframe width="100%" height="338" src="//www.youtube.com/embed/RYnLRf-SNxY" frameborder="0" allowfullscreen></iframe></center>

ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടത്. ടെഹ്‌റാനിലെ നിരത്തുകളിലും വീടുകളുടെ ടെറസിനു മുകളിലും നൃത്തം ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടിയാണ് ഡാന്‍സര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ മതാചാര പ്രകാരം മുഖം മറയ്ക്കാതിരുന്നതും കുറ്റകരമാണെന്ന് പൊലീസ് പറയുന്നു.

വില്യംസിന്റെ ഹാപ്പി എന്ന ഗാനം ഓസ്‌ക്കര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നതാണ്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ഓഡിഷന് വേണ്ടിയാണ് തങ്ങള്‍ നൃത്തം ചെയ്തതെന്നാണ് സംഘം പറയുന്നത്. എന്തായാലും അറസ്‌ററിലും ശിക്ഷാവിധിയിലും പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്.

English summary
Iran: Happy video dancers sentenced to 91 lashes and jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X