കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകനെ അപമാനിച്ചതിന് ബ്ലോഗര്‍ക്ക് വധശിക്ഷ

  • By Soorya Chandran
Google Oneindia Malayalam News

ടെഹ്‌റാന്‍: ഫേസ്ബുക്കില്‍ ഇസ്ലാമിനേയും പ്രവാചകനേയും അപമാനിച്ച കുറ്റത്തിന് ഇറാനിലെ ബ്ലോഗര്‍ക്ക് വധശിക്ഷ വിധിച്ചു. സൊഹേലി അറബി എന്ന ബ്ലോഗര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ടെഹ്‌റാന്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2013 നവംബര്‍ മാസത്തിലാണ് സൊഹേലി അറബിയെ ഇറാനിയന്‍ റെവലൂഷനറി ഗാര്‍ഡ്‌സ് അറസ്റ്റ് ചെയ്യുന്നത്. പുലര്‍ച്ചെ വീട്ടില്‍ കയറി സൊഹേലിയേയും ഭാര്യയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയെ പിന്നീട് വിട്ടയച്ചു.

Soheli Arabi

വിവിധ പേരുകളിലായി എട്ട് ഫേസ്ബുക്ക് പേജുകളാണ് സൊഹേലിക്ക് ഉണ്ടായിരുന്നത്. ഈ പേജുകളിലൂടെയായിരുന്നു പ്രവാചകനെ അധിക്ഷേപിച്ചതെന്നാണ് പറയപ്പെടുന്നത്. മാസങ്ങള്‍ നീണ്ട വിചാരണയില്‍ സൊഹേല്‍ തന്നെ കുറ്റം ഏറ്റ് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍ താന്‍ മാനസികമായി ഏറെ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്ന സമയത്താണ് ഇത്തരം കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് സൊഹേല്‍ വിചാരണ വേളയില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. തെയ്തുപോയ തെറ്റില്‍ പശ്ചാത്തപിക്കുന്നതായും വ്യക്തമാക്കിയിരുന്നു. പക്ഷേ സൊഹേലിന്റെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.

സൊഹേലിനെ പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് നീതീകരിക്കാനാവില്ലെന്നാണ് ഇപ്പോള്‍ ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. കള്ളന്‍മാരെ പോലെയാണ് റെവലൂഷനറി ഗാര്‍ഡുകള്‍ അകത്ത് കയറി അറസ്റ്റ് ചെയ്തതെന്നം ഇവര്‍ ആക്ഷേപിക്കുന്നു.

മറ്റൊരു കേസില്‍ ടെഹ്‌റാന്‍ റെവലൂഷണറി കോടതി സൊഹേലിന് മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 20 വരെയാണ് ഇയാള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുള്ളത്.

English summary
Iranian blogger receives death penalty for insulting Prophet on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X