കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഇറാഖില്‍ വിഷവാതകം പ്രയോഗിയ്ക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

ബാഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഇറാഖി സൈന്യത്തിന് മേല്‍ വിഷവാതകം പ്രയോഗിയ്ക്കുന്നതായി റിപ്പോര്‍ട്ട്. പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച ധുലിയ പട്ടണത്തില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ വിഷവാതകം സൈനികര്‍ക്ക് നേരെ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 12 ഓളം സൈനികര്‍ക്കാണ് രാസായുധ പ്രയോഗത്തില്‍ പരിക്കേറ്റു.

ഇറാഖിലെ തീവ്രവാദികളുടെ കൈവശം വന്‍തോതില്‍ രാസായുധ ശേഖരം തന്നെയുണ്ടെന്ന് ഇറാഖ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ബാഗ്ദാദിലെ ആണവ നിലയങ്ങളും രാസായുധ ശേഖരങ്ങളും ഐസിസുകാര്‍ കൈക്കലാക്കിയെന്നും ഇവരുടെ പക്കല്‍ മനുഷ്യരാശിയെ തന്നെ കൊന്നൊടുക്കുന്ന സരിന്‍ എന്ന വിഷവാതകത്തിന്റെ വന്‍ ശേഖരം ഉള്ളതായും പറയുന്നു.

ISIS

നാസി ഭരണ കാലത്ത് പിടികൂടുന്ന ജൂതന്‍മാരെ കൂട്ടക്കൊല ചെയ്യുന്നതിന് സരിന്‍ ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് സിറിയയിലും പ്രതിഷേധക്കാര്‍ക്ക് മേല്‍ ഭരണകൂടം സരിന്‍ പ്രയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സിറിയ നിഷേധിച്ചിരുന്നു.

ഐസിസിന്റെ കൈവശം 2,500 കെമിക്കല്‍ റോക്കറ്റുകളുണ്ടെന്നും ഇതില്‍ സരിന്‍ നിറച്ചിരിയ്ക്കുകയാണെന്നും ഇറാഖ് ഐക്യരാഷ്ട്ര സഭ വക്താവിന് അയച്ച കത്തില്‍ പറയുന്നു.സിറിയയില്‍ തീവ്രവാദികള്‍ രാസായുധ പ്രയോഗം നടത്തിയിട്ടുണ്ടെന്നും ഇറാഖ് ജനതയെയും ഇത്തരത്തില്‍ കൂട്ടക്കൊല ചെയ്യുമെന്നും അധികൃതര്‍ ആരോപിയ്ക്കുന്നു.

English summary
ISIL launches chemical attacks in Iraq: Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X