കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ജിഹാദികള്‍ക്ക് ട്വിറ്ററില്‍ വിലക്ക്

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: അമേരിക്കയും ബ്രിട്ടനും അടക്കമുളള രാജ്യങ്ങള്‍ വ്യോമാക്രമണം ശക്തമാക്കിയതോടെ ഐസിസ് ഭീകരര്‍ അല്‍പം ഭയന്ന മട്ടാണ്. തങ്ങളുടെ കേന്ദ്രങ്ങള്‍ എതിരാളികള്‍ക്ക് മനസ്സിലാക്കാന്‍ പുതിയ നീക്കങ്ങളാണ് ഐസിസ് നടത്തുന്നത്.

ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡയകളിലും ആവേശത്തോടെ ഇടപെട്ടിരുന്ന തങ്ങളുടെ പോരാളികളോട് തത്കാലം അടങ്ങിയിരിക്കാനാണ് ഐസിസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ട്വിറ്റര്‍ അപ്‌ഡേറ്റുകളാണ് അമേരിക്കക്കും ബ്രിട്ടനും തങ്ങളുടെ രഹസ്യ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ കാരണം എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

ISIS Twitter

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഐസിസ് ഭീകരരുടെ ട്വിറ്റര്‍ പ്രതികരണങ്ങള്‍ കാര്യമായി കുറഞ്ഞിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണങ്ങളില്‍ നിരവധി ഐസിസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൂട്ടക്കൊലകള്‍ ഒഴിവാക്കാന്‍ വാഹന വ്യൂഹങ്ങളിലെ യാത്രകളും ഒഴിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തകരോട് ഐസിസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാകുമ്പോള്‍ ആക്രമണങ്ങളിലെ മരണ നിരക്ക് കുറക്കാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങളും രൂക്ഷമാക്കിയിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുളള വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന സത്യവും ഐസിസി മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. സഖ്യസേനകള്‍ നടത്തുന്ന വ്യോമാക്രമങ്ങളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

English summary
ISIS Jihadists banned from using Twitter to avoid death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X