കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ ചേലാകര്‍മം 40 ലക്ഷം സ്ത്രീകളെ ബാധിക്കും

Google Oneindia Malayalam News

ബാഗ്ദാദ്: പതിനൊന്നിനും 46 നും ഇടയിലുള്ള നാല്‍പത് ലക്ഷം സ്ത്രീകളില്‍ ഇസ്ലാമിക തീവ്രവാദികളായ ഐസിസ് നിര്‍ബന്ധിത ചേലാകര്‍മം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇറാഖില്‍ തങ്ങളുടെ അധീനതയിലുള്ള ഭാഗങ്ങളിലെ മുഴുവന്‍ സ്ത്രീകളിലും നിര്‍ബന്ധിത ചേലാകര്‍മം നടപ്പാക്കാനാണ് ഐസിസിന്റെ തീരുമാനമെന്ന വിവരം ഐക്യവരാഷ്ട്ര സഭ പ്രതിനിധിയാണ് പുറത്തുവിട്ടത്.

ശക്തമായ പോരാട്ടം തുടരുന്ന ഇറാഖില്‍ വടക്കുപടിഞ്ഞാറന്‍ നഗരങ്ങളും മൊസൂളും ഐസിസിന്റെ കൈവശമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏതാണ്ട് നാല് ദശലക്ഷം സ്ത്രീകളാണ് ഈ ഭാഗങ്ങളില്‍ ഉളളത്. കുര്‍ദിഷ് മേഖലയായ ഇര്‍ബിലില്‍ നിന്നും കിട്ടിയ ഒരു വീഡിയോ ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് യു എന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ജാക്വിലിന്‍ ബാഡ്‌കോക് പറഞ്ഞു.

iraq-map

റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥയെക്കുറിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ലെന്ന് യു എന്‍ വക്താവ് ജനീവയില്‍ പറഞ്ഞു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐസിസുമായി ഐക്യരാഷ്ട്രസഭയ്ക്ക് ഇത് സ്ഥിരീകരിക്കാനുള്ള ഇടപാടുകള്‍ ഇല്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് ഐസിസിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ലോകത്താകമാനം 13 കോടിയിലധികം സ്ത്രീകളില്‍ ചേലാകര്‍മം നടത്തിയിട്ടുണ്ട് എന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകും മുമ്പേ വിവാഹിതരായ 70 കോടി സ്ത്രീകളാണ് ഉള്ളത്. ഇറാഖിലെ കുര്‍ദിസ്ഥാനിലും മറ്റും സ്ത്രീകളില്‍ ചേലാകര്‍മം ഇതിന് മുമ്പും വ്യാപകമായി നടപ്പാക്കിയിട്ടുണ്ട്. മോസൂളില്‍ മാത്രം പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍ കഴിയുന്നുണ്ട്. ഇസ്ലാം മതം സ്വീകരിച്ച്, മതനികുതി നല്‍കിയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ വടക്കന്‍ ഇറാഖിലെ ക്രിസ്ത്യാനികളെ ഐസിസ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.

English summary
ISIS order genital mutilation of all women in Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X