കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഐസിസ് ഭീകരത: ബ്രിട്ടീഷുകാരന്റെ തലയറുത്തു

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: സുന്നി തീവ്രവാദികളായ ഐസിസിന്റെ ഭീകരത അവസാനിക്കുന്നില്ല. രണ്ട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ തലയറുത്തുകൊന്ന ഐസിസ് ഭീകരര്‍ ഒരു ബ്രിട്ടീഷ് പൗരന്റെ കൂടി തലയറുത്തു.

ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയ്ന്‍സിനെയാണ് വധിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടു. അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കുള്ള സന്ദേശം എന്ന പേരിലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനുള്ള ഭീഷണിയാണിതെന്നാണ് ഐസിസ് പറയുന്നത്.

സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ ഡേവിഡ് ഹെയ്ന്‍സിനെ 2013 മാര്‍ച്ച് മാസത്തില്‍ സിറിയയില്‍ വച്ചാണ് ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സിറിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു ഇത്.

ISIS Bhead British

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ സ്റ്റീവന്‍ സോട്ട്‌ലോഫിനെ കഴുത്തുറുത്തുകൊല്ലുന്ന വീഡിയോ പുറത്തുവിട്ടപ്പോള്‍ തന്നെ ഡേവിഡ് ഹെയ്ന്‍സിനേയും വധിക്കുമെന്ന് ഭീഷമിപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് മുമ്പ് ജെയിംസ് ഫോളെ എന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെയാണ് ഭീകരര്‍ തലയറുത്ത് കൊന്നത്.
ഇറാഖില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് ബ്രിട്ടണ്‍ പിന്തുപണ പ്രഖ്യാപിച്ചതാണ് ഐസിസിനെ പ്രകോപിപ്പിച്ചത്.

<center><iframe width="100%" height="450" src="//www.youtube.com/embed/X0wakoYkFFc" frameborder="0" allowfullscreen></iframe></center>

ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ നിങ്ങള്‍ സ്വയം പങ്കാളിയായതാണ്. എന്താണോ ടോണി ബ്ലെയര്‍ ചെയ്തത് അത് തന്നെ നിങ്ങളും ചെയ്യുന്നു. അമേരിക്ക പറയുന്നതിനെ എതിര്‍ക്കാനുള്ള ധൈര്യം ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ക്കില്ലെന്നും ഐസിസ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പരിഹസിക്കുന്നു.

അമേരിക്കയുമായുള്ള സഖ്യം ബ്രിട്ടന്റെ നാശം ത്വരിതപ്പെടുത്തുമെന്നും, രക്തരൂക്ഷിതവും വിജയിക്കനാകാത്തതും ആയ യുദ്ധത്തിലേക്ക് ബ്രിട്ടനെ തള്ളിവിടുമെന്നും ഐസിസ് സന്ദേശത്തില്‍ പറയുന്നു. തങ്ങളുടെ പിടിയിലുള്ള മറ്റൊരു ബ്രിട്ടീഷ് പൗരനെ കൂടി വധിക്കുമെന്ന ഭീഷണിയും ഐസിസ് മുഴക്കുന്നുണ്ട്.

English summary
The Islamic State jihadist group claimed on Saturday it beheaded British aid worker David Haines, in what would be the third such execution in recent weeks, after two US journalists were shown murdered.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X