കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ആക്രമണം; നാല് മരണം

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: മൂന്ന് ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപനം ഇത്തവണ ലംഘിച്ചത് ഇസ്രായേല്‍. വെടി നിര്‍ത്തല്‍ നിലവില്‍ വന്ന് മൂന്ന് മണിക്കൂറിനകം ഗാസയിലേക്ക് ഇസ്രായേല്‍ ടാങ്കുകള്‍ ഷെല്‍വര്‍ഷം നടത്തി. നാല് പേര്‍ കൊല്ലപ്പെട്ടു.

മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തിനിടക്ക് ഇത്രയും ദൈര്‍ഘ്യമേറിയെ ഒരു വെടി നിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായിരുന്നില്ല. മാനുഷിക പരിഗണനയിലായിരുന്നു ഇപ്പോള്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടി നിര്‍ത്തല്‍. എന്നാല്‍ ഇസ്രായേല്‍ ഇപ്പോള്‍ അതും ലംഘിച്ചിരിക്കുന്നു.

Gaza

ഇതുവരെയുള്ള ആക്രമണങ്ങളില്‍ ഗാസയിലെ മരണം ആയിരത്തി അഞ്ഞൂറ് കവിഞ്ഞിരിക്കുന്നു. പലയിടത്തും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ കിടക്കുന്നുണ്ട്. യുദ്ധം തുടരുന്നതിനാല്‍ അവ നീക്കം ചെയ്യാനോ, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല. അവശ്യസാധനങ്ങളുടെ ലഭ്യതയും ഗാസയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഈ സാഹചര്യത്തില്‍ താത്കാലിക ആശ്വാസം എന്ന രീതിയിലായിരുന്നു വെടി നിര്‍ത്തല്‍. ഐക്യരാഷ്ട്രസഭയുടേയും അമേരിക്കയുടേയും ഇടെപടലിനെ തുടര്‍ന്നായിരുന്നു ഇത്തവണത്തെ വെടി നിര്‍ത്തല്‍.

ഗാസയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കിയ കാര്യം അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ആവശ്യമെങ്കില്‍ ഇനിയും ആയുധങ്ങള്‍ നല്‍കും എന്നാണ് അമേരിക്കയുടെ നിലപാട്.

English summary
Gaza officials say Israeli tank fire has killed four Palestinians only three hours after the latest ceasefire came into effect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X