കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ പര്‍വ്വതം പുക തുപ്പുന്നു ; മരണം 31

Google Oneindia Malayalam News

ടോക്യോ : ജപ്പാനിലെ ഓണ്‍ടേക്ക് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 31 ആയി. നാല്‍പ്പതിലധികം പേര്‍ക്കാണ് ഇതിനകം പരിക്കേറ്റത്. പര്‍വ്വതാരോഹകരാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം മുതല്‍ തന്നെ അഗ്നിപര്‍വ്വതത്തില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയിരുന്നു. അഗ്നിപര്‍വ്വതം പൊട്ടിത്തെറിയ്ക്കുമ്പോള്‍ ഏകദേശം 250 പേര്‍ പര്‍വ്വതാരോഹണം നടത്തുകയായിരുന്നു. അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് വ്വതാരോഹകസംഘം തങ്ങിയതെന്നാണ് നിഗമനം.

japan

സാധാരണ ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്നതിന് മുമ്പേയായിരുന്നു പൊട്ടിത്തെറി. പര്‍വ്വതത്തിന് സമീപമുളള കെട്ടിടങ്ങള്‍ ചാരത്താല്‍ മൂടിക്കിടക്കുകയാണ്. ഈ ഭാഗങ്ങളില്‍ തിരച്ചില്‍ തുടരുന്നുണ്ട്.

ഭൂകമ്പബാധിത മേഖലയില്‍ സ്ഥിതിചെയ്യുന്ന ജപ്പാനില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്. അഗ്നിപര്‍വ്വതങ്ങളെ നിരീക്ഷിക്കുകയും അപകടസാധ്യതകള്‍ കണ്ടെത്തിയാല്‍ പര്‍വ്വതാരോഹണം നിരോധിക്കുകയുമാണ് സാധാരണ ചെയ്യാറുളളത്. എന്നാല്‍ മുന്‍ലക്ഷണമൊന്നും ഇല്ലാതെയായിരുന്നു ഇത്തവണ പര്‍വ്വതം പൊട്ടിത്തെറിച്ചത്.

English summary
The tragedy on Japan's Mount Ontake, where more than 31 hikers are presumed dead after an eruption of toxic fumes and ash, is a reminder that volcanoes can be unpredictable.Ontake is one of many volcanoes popular with hikers in Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X