കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗം;ഇന്ത്യയെ യുഎസ് നിരീക്ഷിക്കുന്നു

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സ്വവര്‍ഗാനുരാഗം ഇന്ത്യയില്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യ അമേരിയ്ക്കയുടെ നിരീക്ഷണത്തില്‍. ഇന്ത്യയില്‍ സ്വര്‍ഗാനുരാഗികള്‍ക്ക് അവകാശങ്ങള്‍ നിഷേധിയ്ക്കപ്പെടുന്നുണ്ടോ എന്ന കാര്യം അമേരിയ്ക്ക വിലയിരുത്തുന്നു. സൗത്ത് ആന്റ് ഏഷ്യന്‍ സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സിലെ പ്രിന്‍സിപ്പാള്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി റിച്ചാര്‍ഡ് ഇ ഹോഗ്ലാന്റ് ആണ് ഇക്കാര്യം പറഞ്ഞത്.

ലോകത്തുള്ള എല്ലാ സ്വര്‍ഗാനുരാഗികള്‍ക്കും തുല്യാവകാശം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ ഏറെക്കുറേ പൂര്‍ത്തിയായെന്നും റിച്ചാര്‍ഡ് പറഞ്ഞു. പലരാജ്യങ്ങളിലും സ്വര്‍ഗാനുരാഗികള്‍ക്ക് മനുഷ്യാവകാശം നിഷേധിയ്ക്കപ്പെടുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണ്.

Homosexuality

ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ പലതരത്തിലുള്ള അപമാനങ്ങള്‍ക്കും ഇരയാക്കപ്പെടുന്നുണ്ടെന്നും കണ്ടെത്തിയതായി റിച്ചാര്‍ഡ്. ഇന്ത്യയില്‍ സ്വര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് റിച്ചാര്‍ഡ് പറഞ്ഞു.

അര്‍ജന്റീന, സൗത്ത് അമേരിക്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ സ്വര്‍ഗാനുരാഗത്തിന് നിയമനുമതി ലഭിച്ചെന്നും റിച്ചാര്‍ഡ്. എന്നാല്‍ പലരാജ്യങ്ങളിലും സ്വര്‍ഗാനുരാഗത്തിന് വധശിക്ഷയാണ് നല്‍കുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും റിച്ചാര്‍ഡ്.

English summary
Monitoring gay rights situation in India, says US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X