കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2013 മാന്‍ബുക്കര്‍ സമ്മാനം എലേനര്‍ കാട്ടന്

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: 2013 ലെ മാന്‍ബുക്കര്‍ സമ്മാനം പ്രഖ്യാപിച്ചു. ന്യൂസിലന്റ് എഴുത്തുകാരി എലേനര്‍ കാട്ടനാണ് അവര്‍ഡ്. എലേനറുടെ 'ദ ലൂമിനറീസ് ' എന്ന നേവലിനാണ് 2013 ലെ മാന്‍ ബുക്കര്‍ സമ്മാനം ലഭിയ്ക്കുന്നത്. മാന്‍ബുക്കര്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 28 കാരിയായ എലേനര്‍.എലേനറുടെ രണ്ടാമത്തെ നോവലാണ് അവാര്‍ഡിനര്‍ഹമായ ദ ലൂമിനറീസ്. ഒക്ടോബര്‍ 15 നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

1886 കാലഘട്ടത്തെില്‍ ന്യൂഡിലാന്റിലെ സ്വര്‍ണ ഖനികളെപ്പറ്റിയാണ് നേവല്‍ വിവരിയ്ക്കുന്നത്. അവതരണ ശൈലിയിലും കഥപറയുന്ന രീതിയിലും ഒട്ടേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നതാണ് നോവലെന്ന് അവാര്‍ഡ് നിര്‍ണയസമിതി അംഗം റോബര്‍ട്ട് മക്ഫാര്‍ലേന്‍ പറഞ്ഞു. സ്വര്‍ണഖനിയില്‍ എത്തുന്ന ഒരാളെയും അയാളെചുറ്റിപ്പറ്റിയുമാണ് നോവല്‍ പുരോഗമിയ്ക്കുന്നത്.

Eleanor

നോബല്‍ സമ്മാനം കഴിഞ്ഞാല്‍ ലോകത്ത് ഒരു സാഹിത്യകൃതിയ്ക്ക് ലഭിയ്ക്കുന്ന ഏറ്റവും മികച്ച പുരസ്‌ക്കാരമാണ് ബുക്കര്‍ പ്രൈസ്. എല്ലാവര്‍ഷവും ഇംഗ്ളീഷ് ഭാഷയില്‍ എഴുതുന്ന ഒരു കോമണ്‍വെല്‍ത്ത് രാജ്യത്തിലെ അംഗത്തിനോ അയര്‍ലന്റ് രാജ്യാംഗത്തിനോ, സിംബാവെ രാജ്യാംഗത്തിനോ അവാര്‍ഡ് നല്‍കുന്നു. 2010 ല്‍ ബ്രിട്ടീഷ് സാഹിത്യകാരിയായ ഹിലരിമാന്റലിനാണ് ബുക്കര്‍ സമ്മാനം ലഭിച്ചത്.

English summary
New Zealand author Eleanor Catton won the 2013 Man Booker prize for English fiction on Tuesday for her novel “The Luminaries”, to become the youngest winner in the award’s 45-year history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X