കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പറ ദൃശ്യങ്ങള്‍ നെറ്റിലിട്ട നടി മീര കരുക്കില്‍

  • By Aswathi
Google Oneindia Malayalam News

ലാഹോര്‍: മറ്റുള്ളവരുടെ കിടപ്പറ ദൃശ്യങ്ങള്‍ മാത്രമല്ല സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ നെറ്റിലിട്ട് സമൂഹത്തെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കുറ്റം തന്നെയാണ്. ഇത്തരത്തില്‍ ഒരു കുരിക്കില്‍ പെട്ടിരിക്കുകയാണ് പാക് സ്വദേശിയായ ബോളിവുഡ് നടിയും ഭര്‍ത്താവും.

സ്വന്തം കിടപ്പറദൃശ്യങ്ങള്‍ നെറ്റിലൂടെ പ്രചരിപ്പിച്ച നടി മീരയ്ക്കും ഭര്‍ത്താവ് ക്യാപ്റ്റന്‍ നാവിദ് ഷാഹ്‌സാദിനുമെതിരെ ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതി അറസ്റ്റ് വാറഡ് പുറപ്പെടുവിച്ചു. ഏപ്രില്‍ രണ്ടിനകം കോടതിയില്‍ ഹാജരാകണമെന്നാണ് ജില്ല സെഷന്‍സ് കോടതി ജഡ്ജ് സഫ്ദര്‍ ഭാട്ടിന്റെ നിര്‍ദ്ദേശം.

pak-actress-meera-and-husband

മീരയും ഭര്‍ത്താവും ബന്ധപ്പെട്ട അസ്ലീല വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് പെട്ടന്നാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റിലിട്ട വീഡിയോ അജ്ഞാതര്‍ മറ്റ് വെബ്‌സൈറ്റിലേക്കും അപ് ലോഡ് ചെയ്തതോടെ അത് വൈറലായി. ഇതേതുടര്‍ന്ന് സമൂഹത്തില്‍ അശ്ലീലത പ്രചരിപ്പിച്ചെന്നും ഇസ്ലാമിക മൂല്യങ്ങളെ വെല്ലുവിളിച്ചെന്നുമാണ് മീരയ്ക്കും ഭര്‍ത്താവിനും എതിരെയുള്ള പരാതി.

അതേ സമയം, വീഡിയോ വ്യാജമാണെന്ന് നടി അവകാശപ്പെടുന്നു. താരത്തിന്റെ ആഭ്യര്‍ത്ഥന മാനിച്ച് പാകിസ്താന്‍ വാര്‍ത്താവിനിമയ അതോറിറ്റി വിഡിയോ പ്രചരിപ്പിച്ച വെബ്‌സൈറ്റിലെക്കുള്ള പ്രവേശനം തടഞ്ഞു. വീഡിയോ തന്റെ മുഖസാദൃശ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടേതാണെന്നാണ് മീര പറയുന്നത്. അല്ലെങ്കിലും ഭാര്യാ ഭര്‍ത്താക്കന്മാരായ ഞങ്ങള്‍ ഒന്നിച്ചുള്ള വീഡിയോ വിവാദമാക്കേണ്ടതില്ലെന്നും നടി പറഞ്ഞു.

രണ്ട് ബോളിവുഡ് സിനിമകളില്‍ മീര അഭിനയിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഭര്‍ത്താവ് നാവിദ് ഷഹ്‌സാദ് ഒരു വിമാനക്കമ്പനിയുടെ പൈലറ്റാണ്. വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചുകൊടുത്തിട്ടുണ്ടെന്ന് നടി പറഞ്ഞു.

English summary
Pakistani actress Meera’s sex tape has gone viral on the social networking sites. In this context, the Pakistani court has also issued an arrest warrant against the actress and her husband Captain Navid Shahzad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X