കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ഐക്കെതിരെ ആരോപണം, ചാനല്‍ പൂട്ടുന്നു?

  • By Meera Balan
Google Oneindia Malayalam News

കറാച്ചി: പാക് മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിറിനെ ആക്രമിച്ചത് ഐഎസ്‌ഐ ആണെന്ന് ആരോപിച്ച് സ്വകാര്യ വാര്‍ത്താ ചാനലിന്റെ ലൈസന്‍സ് നിര്‍ത്തലാക്കാന്‍ പാക് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. പാട് ടെലിവിഷനായ ജിയോ ടിവിയുടെ ലൈസന്‍സാണ് റദ്ദാക്കാനൊരുങ്ങുന്നത്.

മാധ്യമപ്രവര്‍ത്തന്‍ ആക്രമിയ്ക്കപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ അഥിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഹമീദ് മിര്‍ ആക്രമിയ്ക്കപ്പെട്ടത്. ഇദ്ദേഹത്തെ ആക്രമിച്ച സംഭവത്തില്‍ ഐഎസ്‌ഐയ്ക്ക് പങ്കുള്ളതായ് സംശയിക്കുന്നെന്ന് ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരുന്നു.

Hamid Mir

ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകന് അഞ്ജാതരുടെ വെടിയേറ്റത്. കറാച്ചിയില്‍ വച്ചായിരുന്നു സംഭവം. ഐഎസ്‌ഐ മാധ്യമപ്രഴര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്നും അന്വേഷണം വേണമെന്നും ജിയോ ടിവി പ്രസിഡന്റ് ഇമ്രന്‍ അസ്ലാം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

വ്യക്തമായ തെളിവികളില്ലാതെ ഐഎസ്‌ഐയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചതിനാണ് ചാനലിനെതിരെ നടപടിയ്ക്ക് ഒരുങ്ങുന്നത്. അക്രമത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. താലിബാനെ വിമര്‍ശിച്ചതിന് മറ്റൊരു പ്രമുഖ മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞ മാസം ആക്രമിയ്ക്കപ്പെട്ടു.

English summary
Pakistan's Geo TV in trouble for accusing ISI over attack on journalist Hamid Mir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X