കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനെ സ്വതന്ത്രമാക്കാന്‍ വിശുദ്ധ യുദ്ധം: ഹാഫിസ് സയീദ്

  • By Soorya Chandran
Google Oneindia Malayalam News

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുളളപ്പോള്‍ ജമ്മു കശ്മീരില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ ഞെട്ടിലില്‍ നിന്നുണരും മുന്ന് ജമാഅത് ഉദ് ദാവയുടെ തലവന്‍ ഹാഫിസ് സയീദിന്റെ ഭീഷണി. കശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യക്കെതിരെ വിശുദ്ധ യുദ്ധം നടത്തുമെന്നാണ് ഹാഫിസ് സയീദ് ഭീഷണി മുഴക്കിയിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിയ സയീദ് , ലാഹോറില്‍ നടന്ന ജമാഅത് ഉദ് ദാവയുടെ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാക് സര്‍ക്കാരിന്റെ അറിവോടെയും പിന്തുണയോടെയും ആയിരുന്നു തീവ്രവാദ സംഘടന ലാഹോറില്‍ സമ്മേളനം നടത്തിയത്.

Hafiz Saeed

അഫ്ഗാനിസ്ഥാനില്‍ അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യ സൈന്യത്തെ അയക്കുന്നുണ്ടെങ്കില്‍ കശ്മീരിലെ സഹോദരങ്ങളെ സഹായിക്കാന്‍ തങ്ങള്‍ക്കും പോകാമെന്നാണ് ഹാഫിസ് സയീദ് പറഞ്ഞത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ നവാസ് ഷെരീഫ് ശക്തമായ ഇടപെടല്‍ നടത്തണം. അല്ലെങ്കില്‍ കശ്മീരിലെ സ്വാതന്ത്ര്യ വാദികള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കണം എന്നും സയീദ് പറഞ്ഞു.

ഇന്ത്യക്കെതിരെ വിശുദ്ധ യുദ്ധം അനിവാര്യമെന്ന് പറഞ്ഞ് ഹാഫിസ് സയീദ് പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതുവഴി കശ്മീര്‍ സ്വതന്ത്രമാകും. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് അതുവഴി നീതി ലഭിക്കുമെന്നും ഹാഫിസ് സയീദ് ട്വീറ്റ് ചെയ്തു.

ഐക്യ ഇസ്ലാമിക രാഷ്ട്രം നിര്‍മിക്കണം എന്നും അതുവഴി മുസ്ലീങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും സയീദ് ട്വീറ്റ് ചെയ്തു. ഇസ്ലാമിക ഖിലാഫത് ഭരണത്തിന് വേണ്ടി യുദ്ധം നയിക്കുന്ന ഐസിസിന്റെ രീതികളോട് പൊരുത്തപ്പെടുന്നതാണ് ഹാഫിസ് സയീദിന്റെ ട്വീറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ മേഖലയില്‍ പിടിമുറുക്കാന്‍ തദ്ദേശീയ തീവ്രവാദ സംഘങ്ങളുമായി ഐസിസ് കൈകോര്‍ക്കുന്നു എന്ന് വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ സയീദിന്റെ ട്വീറ്റിനെ ഏറെ കരുതലോടെ വേണം നിരീക്ഷിക്കാന്‍.

English summary
Pakistanis Should Help Kashmiris in Getting 'Freedom': Hafiz Saeed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X