കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ് വാന്‍ വിമാനാപകടം: മരിച്ചത് 48 പേര്‍

  • By Aswathi
Google Oneindia Malayalam News

തായ്‌പോയ്: തായ് വാനിലുണ്ടായ വിമാനപകടത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തായ് വാനിലെ ട്രാന്‍സ് ഏഷ്യ എയര്‍വെയ്‌സിന്റെ ജിഇ-222 വിമാനമാണ് അപകടത്തില്‍പെട്ടത്. 54 യാത്രക്കാരും നാല് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. പെന്‍ഗു ദ്വീപിലെ മഗോങ് നഗരത്തിലുള്ള വിമാനത്താവളത്തിനടുത്താണ് അപകടം.

taiwan-flight-accident

വിമാനത്താവളത്തിന് പുറത്ത് ഷിഷി എന്ന ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. അടിയന്തരമായി നിലത്തിറക്കുന്നതിനിടെ വിമാനം രണ്ട് വീടുകള്‍ക്കിടയിലേക്ക് തകര്‍ന്ന് വീഴുകയും തുടര്‍ന്ന് തീപ്പിടിക്കുകയുമായിരുന്നുവെന്ന് തായ് വാന്‍ ഗതാഗതമന്ത്രി യെ ക്വാങ് ഷി അറിയിച്ചു.

നിലത്തിറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെയാണ് അപകടം. കാവോസോങ്ങിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് മഗോങ്ങിലെത്താന്‍ വൈകിയിരുന്നു. തായ് വാനില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനമാണിത്. തായ് വാനില്‍ സമീപ ദിവസങ്ങളില്‍ മഴയും ചുഴലിക്കാറ്റും വന്‍ നാശം വിതച്ചിരുന്നു.

English summary
A plane attempting to land in stormy weather crashed on a small Taiwanese island late Wednesday, killing 48 people and wrecking houses and cars on the ground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X