കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പുകയുന്നു... മോദി ജപ്പാനില്‍, ഇന്ത്യ പേടിക്കണം

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രക്ത രൂക്ഷിതമാകുന്നു. ഇസ്ലാമാബാദില്‍ പോലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടാള്‍ മരിച്ചു. നാനൂറിലേറെ സമരക്കാര്‍ക്ക് പരിക്കേറ്റു.

മുന്‍ ക്രിക്കറ്റ് താരവും പാകിസ്താനിലെ പ്രതിപക്ഷ നേതാവും ആയ ഇമ്രാന്‍ ഖാന്‍, മത പണ്ഡിതന്‍ താഹില്‍ ഉല്‍ ഖദ്രി എന്നിവരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ആഗസ്റ്റ് 15 മുതല്‍ ഇവരുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകാരികള്‍ പാകിസ്താന്‍ പാര്‍ലമെന്റിനെ വളഞ്ഞിരിക്കുകയാണ്. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് പ്രക്ഷോഭകര്‍ നീങ്ങുന്നത്. സ്ത്രീകളുള്‍പ്പടെ വന്‍ നിരയാണ് പ്രക്ഷോഭകാരികളുടേത്.

ആഭ്യന്തര സംഘര്‍ഷത്തില്‍ നിന്ന് രക്ഷ നേടാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുമായി യുദ്ധാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനത്തിലാണ് ഇപ്പോള്‍. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എന്ത് നടപടിയെടുക്കുമെന്നാണ് ലോക രാഷ്ട്രങ്ങള്‍ നിരീക്ഷിക്കുന്നത്.

പ്രധാനമന്ത്രിയെ വീഴ്ത്താന്‍

പ്രധാനമന്ത്രിയെ വീഴ്ത്താന്‍

പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിയിലേക്ക് പ്രക്ഷോഭകാരികള്‍ നീങ്ങുന്നു.

വടിയും അടിയും

വടിയും അടിയും

ആയുധങ്ങളുമായാണ് പാകിസ്താനിലെ പ്രക്ഷോഭകാരികള്‍ മുന്നേറുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബാരിക്കേഡുകള്‍ ഇങ്ങനേയും

ബാരിക്കേഡുകള്‍ ഇങ്ങനേയും

ഷിപ്പിങ് കണ്ടെയ്‌നറുകളാണ് പോലീസ് ബാരിക്കേഡുകളായി ഉപയോഗിക്കുന്നത്. എന്നാല്‍ ക്രെയിനുകള്‍ ഉപയോഗിച്ച് പ്രക്ഷോഭകാരികള്‍ ബാരിക്കേഡുകള്‍ നീക്കുകയാണ്.

വെടിപൊട്ടുമ്പോള്‍

വെടിപൊട്ടുമ്പോള്‍

പ്രക്ഷോഭകാരികളെ തടയാന്‍ ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റുകളുമാണ് പോലീസ് ഉപയോഗിക്കുന്നത്. ടിയര്‍ഗ്യാസ് ഉപയോഗിച്ചപ്പോള്‍ ഓടി രക്ഷപ്പെടുന്ന സമരക്കാര്‍.

പരിക്കേറ്റവര്‍

പരിക്കേറ്റവര്‍

പോലീസ് ആക്രമണത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്.

പോലീസ് സേന

പോലീസ് സേന

ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പ്രധാനമന്ത്രിയുടെ വസതിക്കും പാര്‍ലമെന്റിനും നല്‍കിയിരിക്കുന്നത്. ഇതാണ് പാക് സുരക്ഷാ സേന.

പെണ്‍കരുത്ത്

പെണ്‍കരുത്ത്

പ്രക്ഷോഭത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് ആളുകള്‍ ഒഴുകിയെത്തുന്നത്. മതപണ്ഡിതനായ ഖദ്രിയുടെ പ്രസംഗം കേട്ട് വികാരാധീനരായിരിക്കുന്ന വനിത പോരാളികള്‍.

ഇമ്രാന്‍ ഖാന്റെ സംഘം

ഇമ്രാന്‍ ഖാന്റെ സംഘം

നവാസ് ഷെരീഫിന്റെ വീടിന് പുറത്ത് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍.

English summary
One person was killed and more than 400 wounded in clashes between police and protesters in Pakistan's capital Islamabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X