കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്‍ഫി അഡിക്ഷന്‍ കൂടിയാല്‍ ആത്മാഭിമാനം കുറയും?

Google Oneindia Malayalam News

ലണ്ടന്‍: നരേന്ദ്ര മോദി മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെ, അമിതാഭ് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെ... ചെറുതും വലുതുമായ സെലിബ്രിറ്റികളുടെ എത്രയെത്രെ സെല്‍റഫികളാണ് ആരാധകരെ വിസ്മയിപ്പിച്ചത്. പിന്നെ ആളുകള്‍ വെറുതെ ഇരിക്കുമോ. സെല്‍ഫി ഒരു ട്രെന്‍ഡ് തന്നെ ഉണ്ടാക്കി. വ്യത്യസ്തമായ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ ട്രെയിന്‍ ഇടിച്ചും വെടിയേറ്റും ഷോക്കേറ്റും ആളുകള്‍ മരിക്കുക കൂടി ചെയ്തു. ഇതൊന്നും സെല്‍ഫിയുടെ ജനപ്രീതിയില്‍ കുറവൊന്നും വരുത്തിയില്ല.

എന്നാല്‍ സെല്‍ഫി പ്രേമികളെ നിരാശരാക്കുന്ന ഒരു വാര്‍ത്ത നോക്കൂ. അമിതമായ സെല്‍ഫി പ്രേമം ആത്മാഭിമാനം കുറയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. മണി സേവിംഗ് ആപ്പായ വൗച്ചര്‍ ക്ലൗഡാണ് വ്യത്യസ്തമായ ഈ സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം ആളുകളും പറയുന്നത് സെല്‍ഫിയിലെ ചിരിക്ക് പിന്നില്‍ ആത്മാഭിമാനത്തിന്റെ കുറവാണ് എന്നാണ്.

sachin

സ്വന്തം മുഖം കാണാനുള്ള ആത്മവിശ്വാസമാണ് സെല്‍ഫി എടുക്കുന്നതിന് പിന്നില്‍ എന്ന് മറുപടി പറഞ്ഞത് വെറും 13 ശതമാനം ആളുകള്‍ മാത്രവും. 18 നും 30 നും ഇടയില്‍ പ്രായമുള്ള 2071 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇക്കൂട്ടത്തില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. 39 ശതമാനം പേരും സെല്‍ഫി പ്രേമികളായിരുന്നു. പങ്കാളിയുടെയോ വീട്ടുകാരുടെയൊ വളര്‍ത്തുമൃഗങ്ങളുടെയോ അല്ല, സ്വന്തം ചിത്രമെടുക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യം.

ഫോട്ടോഷോപ്പും മറ്റ് സോഫ്‌റ്റ്വെയറുകളും മറ്റും ഉപയോഗിച്ച് ആളുകള്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നു. സാധാരണ ജീവിതത്തില്‍ ഉള്ളത് പോലെ ഒരാളെയും കാണാന്‍ കിട്ടില്ല എന്ന സ്ഥിതിയാണ് ഇപ്പോള്‍. എന്നാല്‍ സെല്‍ഫി ഇങ്ങനെയല്ല. സെല്‍ഫി ഭ്രമം ഇനിയും ഇനിയും കൂടിവരികയാണ്. കുറച്ചുകാലം കൂടി സെല്‍ഫി പ്രേമം ഇങ്ങനെ തന്നെ നില്‍ക്കും എന്നാണ് കരുതുന്നത് - വൗച്ചര്‍ ക്ലൗഡിന്റെ എം ഡി മാത്യു വുഡ് പറഞ്ഞു.

English summary
A survey says that Selfie addiction may lead to low self-esteem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X