കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാല്‍നടയാത്രക്കാരുടെ ശ്രദ്ധയ്ക്ക്...

Google Oneindia Malayalam News

ഹോങ്കോങ് : റോഡിലൂടെ ധൃതിയില്‍ നടന്നുപോകുമ്പോഴും മൊബൈല്‍ ഫോണില്‍ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാതെ കടന്നുപോകുന്നവര്‍ നഗരത്തിലും ഗ്രാമത്തിലുമെല്ലാം ഇന്ന് സ്ഥിരം കാഴ്ചയായി മാറി. അടുത്തകാലത്തായി ഉണ്ടായ വാഹനാപകടങ്ങളില്‍ പലതിലെയും പ്രധാന വില്ലനും മൊബൈല്‍ ഫോണ്‍ തന്നെയായിരുന്നു. മൊബൈലില്‍ സംസാരിക്കവെ വാഹനങ്ങള്‍ തട്ടി മരിച്ച കാല്‍നടയാത്രക്കാരുടെ എണ്ണവും ദിനം പ്രതി കൂടി. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി പുതിയ ഒരു പരിഷ്‌ക്കാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. അതേ...മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റോഡിലൂടെ കടന്നുപോകുന്ന കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക നടപ്പാത.

ചൈനയിലെ ചോങ് ക്വിങിലാണ് ഈ പ്രത്യേക സെല്‍ഫോണ്‍ നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. 50 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുളള നടപ്പാത. വെളള നിറത്തിലുളള പെയിന്റ് ഉപയോഗിച്ച് പ്രത്യേക തരത്തില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലാണ് പാത തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി പോകുന്നവര്‍ക്ക് ഇഷ്ടം പോലെ സംസാരിക്കാം, സന്ദേശങ്ങളയക്കാം. ആരും തടയാന്‍ വരില്ല. എന്നാല്‍ ഇതിന് തൊട്ടടുത്തായിത്തന്നെ ' സെല്‍ഫോണ്‍ പാടില്ല ' എന്ന ബോര്‍ഡുമായി മറ്റൊരു നടപ്പാത കൂടിയുണ്ട്. ധൃതിയില്‍ നടന്നുപോകേണ്ടവര്‍ക്ക് ഇതുവഴി പോകാം.

cell-walking

റോഡിലൂടെ അശ്രദ്ധമായി ഫോണ്‍ ഉപയോഗിച്ചു നടക്കുന്നത് അനാവശ്യമായ കൂട്ടിയിടികള്‍ക്ക് കാരണമാകാറുണ്ട്. ' നടന്നുപോകുന്ന റോഡ് നിങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുളളതല്ല ' എന്ന സന്ദേശം കാല്‍നടയാത്രക്കാര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തിലായിരുന്നു ചൈനീസ് ഭരണകൂടം ഇത്തരമൊരു ആശയം ആദ്യം ആലോചിച്ചത്. എന്നാലിപ്പോള്‍ സംഗതി സീരിയസായി.

ഇത്തരത്തില്‍ മൊബൈല്‍ ഫോണിന് അടിമകളായവരെ ബോധവത്ക്കരിക്കാനായി നാഷനല്‍ ജ്യോഗ്രഫിക് ചാനല്‍ വാഷിങ്ടണ്‍ ഡിസിയില്‍ സമാനതരത്തിലുളള പാത ഒരുക്കിയിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു പാത ചൈനയില്‍ നിര്‍മ്മിച്ചത്. റോഡിലെ ഫോണ്‍ ഉപയോഗംകൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന നമ്മുടെ നാട്ടിലും വേണ്ടേ ഇത്തരമൊരു നടപ്പാത...ഏതായാലും കാത്തിരിക്കാം!

English summary
Chinese city tests out sidewalk lanes for cellphone users. The sidewalk is in the city of Chongqing in southwestern China. Fifty meters long and three meters wide, it has warning signs painted in white on the ground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X