കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ബിക്യു കഴിച്ചാല്‍ കാന്‍സര്‍ പറന്നുവരും?

Google Oneindia Malayalam News

കഴുകിയെടുത്ത ഇറച്ചിയില്‍ ഉപ്പും മുളകും മസാലയും പുരട്ടി കമ്പിയില്‍ വെച്ച് ചൂടാക്കി ചുട്ട് കഴിക്കുന്നതിന്റെ രസം, ആ അതൊന്നു വേറെ തന്നെയാണ്. എന്നാല്‍ ഇറച്ചി ചുട്ട് കഴിക്കുന്ന ഈ ഏര്‍പ്പാട് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. തീയുടെ മുകളില്‍ നേരിട്ട് വെച്ച് കഴിക്കുന്ന ഇറച്ചിയും മീനും ക്യാന്‍സറിന് കാരണമാകും എന്ന് കാനഡയിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മുന്നറിയിപ്പ് നല്‍കുന്നത്.

വാന്‍കൂവറില്‍ നടന്ന ഒരു സയന്റിഫിക് കോണ്‍ഫറന്‍സിലാണ് കാനഡയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഇക്കാര്യം പറഞ്ഞത്. പുകവലിക്കുന്നതിനെക്കാളോ മദ്യപിക്കുന്നതിനെക്കാളോ കൂടുതല്‍ അപകടകരമാണത്രെ ബാര്‍ബിക്യു ഭക്ഷണം. പഠനത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ 101 ക്യാന്‍സര്‍ രോഗികളുടെ ഭക്ഷണരീതി വിശദമായി പരിശോധിക്കുകയാണ്.

barbeque

കാന്‍സര്‍ രോഗികളല്ലാത്ത 101 പേരുടെ ഭക്ഷണരീതിയും പഠനത്തിനായി പരിശോധിച്ചു. ബാര്‍ബിക്യു കഴിക്കുന്നവരില്‍ കാന്‍സര്‍ വരാന്‍ മറ്റുള്ള ആളുകളെക്കാള്‍ ഒമ്പതിരട്ടി സാധ്യത കൂടുതലാണത്രെ. മദ്യപിക്കുന്നവരെക്കാളും പുകവലിക്കുന്നവരെക്കാളും കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട് ഇത്തരക്കാരില്‍ എന്നും പഠനം പറയുന്നു. പഠനത്തിന്റെ ആധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ബാര്‍ബിക്യു ഫുഡ് കാന്‍സറിന് കാരണമാകും എന്ന് ഇതാദ്യമായല്ല മുന്നറിയിപ്പ് കിട്ടുന്നത്. അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാര്‍ബിക്യു ഇറച്ചിയെ കാന്‍സറുമായി നേരത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇറച്ചി ചുട്ടെടുക്കാന്‍ ഉപയോഗിക്കുന്ന കരിയും ഗ്യാസുമാണ് ഇതില്‍ കൂടുതലും വില്ലനാകുന്നത്. ഇറച്ചിയില്‍ പുരട്ടുന്ന എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും അപകടകരമാണത്രെ.

English summary
Study says smoked meat may increase risk of cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X