കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4500 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഈജിപ്ത് രാജ്ഞിയുടെ ശവക്കല്ലറ കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

ഈജിപ്ത്: ഈജിപ്തിലെ അബു സിറില്‍ നിന്നും 4500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഈജിപ്ത് രാജ്ഞിയുടെ ശവകുടീരം കണ്ടെത്തി. ഫറോവ നെഫറഫ്രിയുടെ ഭാര്യായിരുന്നു ഈ രാജ്ഞിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ചെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഈജിപ്‌തോളജിയിലെ പുരാവസ്തു ഗവേഷകരാണ് ശവകൂടീരം കണ്ടെത്തിയത് .

ഫറോവമാരുടെ അഞ്ചാം രാജംവശത്തില്‍പെട്ടയായളായിരുന്നു നെഫറഫ്രി. അദ്ദേഹത്തിന്റെ ഭാര്യായിരുന്ന ഈ രാജ്ഞി . ശവകൂടീരം കണ്ടെത്തുന്നത് വരെ ഇവരെപ്പറ്റി യാതൊരു വിവരവും ഗവേഷകര്‍ക്ക് അറിയില്ലായിരുന്നു.രാജ്ഞിയുടെ പേര് ശവക്കലറയില്‍ കൊത്തിവച്ചിരുന്നു . ഖെന്റകാവെസ് III എന്നാണ് രാജ്ഞിയുടെ പേരെന്ന് ഗവേഷകര്‍ പറയുന്നു . ഖെന്റകാവെസ് I, ഖെന്റകാവെസ് II എന്നീ രാഞ്ജിമാരുടെ ശവകുടീരം മുന്‍പ് കണ്ടെത്തിയിരുന്നു.

Abu Sir

രാജ്ഞിയുടെ പേര്, സ്ഥാനം എന്നിവ ശവക്കല്ലറയുടെ ഉള്ളറയില്‍ രേഖപ്പെടുത്തിയിരുന്നു. രാജ്ഞി ഫറോവയുടെ ഭാര്യായിരുന്നെന്നും ബസി 2994 നും 2345 നും ഇടയിലാണ് ജീവിച്ചിരുന്നതെന്നും ഗവേഷകര്‍ പറയുന്നു . അഞ്ചാം രാജവംശത്തെപ്പറ്റി കൂടുതല്‍ പഠനം നടത്തുന്നതിനും പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിയ്ക്കുന്നത് .

English summary
Czech archaeologists have unearthed the tomb of a previously unknown queen believed to have been the wife of Pharaoh Neferefre who ruled 4,500 years ago, officials in Egypt said Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X