കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിയെ മാലിന്യ കൂന്പാരത്തില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധം, കാണൂ

  • By Meera Balan
Google Oneindia Malayalam News

കീവ്: ഉക്രൈനില്‍ എംപിയെ മാലിന്യക്കൂമ്പാരത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം. അക്രമാസക്തരായ ഒരു സംഘം ആളുകളാണ് ഉക്രൈന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യനുകോവിച്ചിന്റെ പാര്‍ട്ടി അംഗവും എംപിയുമായ വിറ്റാലി സുരാവ്‌സകിയെ മാലിന്യത്തില്‍ വലിച്ചെറിഞ്ഞത്.

ഉക്രൈന്‍ പാര്‍ലമെന്റിന് തൊട്ടടുത്താണ് സംഭവം. പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ ആളുകളാണ് അക്രമത്തിന് പിന്നില്‍. പാര്‍ലമെന്റിലേയ്ക്ക് എത്തിയതായിരുന്നു എംപി. ഇദ്ദേഹത്തിന്റെ കൈയ്യില്‍ ഒരു ബ്രീഫ്‌കേസും ഉണ്ടായിരുന്നു. ഇതുള്‍പ്പടെയാണ് എംപിയെ മാലിന്യകൂമ്പാരത്തില്‍ ഇട്ടത്.

<center><iframe width="100%" height="450" src="//www.youtube.com/embed/eq0sRG4_Rn8" frameborder="0" allowfullscreen></iframe></center>

എഴുനേല്‍ക്കാന്‍ ശ്രമിച്ച സുരാവ്‌സ്‌കിയെ മര്‍ദ്ദിയ്ക്കുകയും ചെയ്തു.എന്നാല്‍ സംഭവത്തെപ്പറ്റി പരാതി നല്‍കാന്‍ എംപിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറായിട്ടില്ല.

ജനങ്ങള്‍ എംപിയെ മാലിന്യ കൂമ്പാരത്തില്‍ എറിയുന്ന ദൃശ്യങ്ങളും മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. റഷ്യന്‍ അനുകൂലികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധക്കാര്‍ ഏറെ നേരെ തടിച്ചു കൂടിയിരുന്നു.

English summary
Ukrainian politician thrown in the bin outside parliamentary building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X