കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടവിപ്ലവം: ഹോങ്കോങ് ചൈനക്കെതിരെ തിരിയുമ്പോള്‍

  • By Soorya Chandran
Google Oneindia Malayalam News

ഹോങ്കോങ് : ഹോങ്കോങും ചൈനയും തമ്മില്‍ എന്താണ് പ്രശ്‌നം... ഹോങ്കോങ് ചൈനയിലല്ലേ. പിന്നെന്തിനാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്...?

തങ്ങളുടെ സ്വയം ഭരണത്തില്‍ ചൈനീസ് സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്കെതിരെയ ഹോങ്കോങിലെ തെരുവുകളില്‍ പ്രക്ഷോഭം ആളിപ്പടരുകയാണ്. ചൈനയുടെ അറുപത്തിയൊന്നാം ദേശീയ ദിനത്തില്‍ പ്രക്ഷോഭം നയിച്ചാണ് ഹോങ് കോങുകാര്‍ പ്രതിഷേധിക്കുന്നത്. പൊതു അവധി ദിനമായതിനാല്‍ ലക്ഷണക്കിന് പേര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

Hong Kong

എന്താണ് ഹോംകോങിന്റെ പ്രശ്‌നം?

1997 ലാണ് ബ്രിട്ടന്റെ കീഴില്‍ നിന്ന് ഹോങ്കോങ് ചൈനയുടെ ഭാഗമാകുന്നത്. ചൈനയുടെ ഭാഗമെങ്കിലും സ്വയംഭരണ പ്രദേശമാണ് ഹോങ്കോങ് . ഏഷ്യയുടെ വ്യാപാര തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രമാണ് ഹോങ്കോങ് . തങ്ങളുടെ സ്വയംഭരണാധികാരത്തില്‍ ചൈനീസ് സര്‍ക്കാര്‍ കൈകടത്തുന്നു എന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണം.

2017 ല്‍ നഗര മേധാവിയെ തിരഞ്ഞെടുക്കാനുള്ള ഹോങ്കോങിന്റെ അധികാരം ചൈനീസ് സര്‍ക്കാര്‍ ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് കാരണം.

ഹോങ്കോങ് ചൈനയുടെ ഭാഗമായപ്പോള്‍ ഉള്ള കരാര്‍ പ്രകാരം തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയില്‍ നടത്താനുള്ള അധികാരം കല്‍പിച്ച് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് തങ്ങളുടെ അധികാരം വേണമെന്നാണ് ഇപ്പോള്‍ ചൈനീസ് അധികൃതര്‍ പറയുന്നത്.

സ്ഥാനാര്‍ത്ഥികളെ പോലും തങ്ങള്‍ പരിശോധിച്ചേ മത്സരിപ്പിക്കൂ എന്നാണ് ചൈനയുടെ കടുംപിടുത്തം. ഇതോടെ ഹോങ്കോങിലെ ജനാധിപത്യവാദികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ ജനാധിപത്യാവകാശത്തില്‍ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ തുടങ്ങിയ സമരം ഇപ്പോള്‍ മറ്റൊരു രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ സ്വയം ഭരണമാണ് ഇപ്പോള്‍ പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നത്.

English summary
Umbrella Revolution: What Hong Kong wants from China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X