കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരി യുഎസ് ബാലിക നഗ്നയായി റോഡില്‍!

Google Oneindia Malayalam News

കാലിഫോര്‍ണിയ: അജ്ഞാതരായ ആളുകള്‍ തട്ടിക്കൊണ്ടുപോയ 16 കാരി റോഡരികില്‍ നഗ്നയായ നിലയില്‍. ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ ബര്‍ക്കലെയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നഗരത്തിലെ തിരക്കേറിയ റോഡരികിലെ നടപ്പാതയില്‍ വഴിയാത്രക്കാരാണ് പെണ്‍കുട്ടിയെ കണ്ടത്.

തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വഴിയില്‍ വെച്ച് അജ്ഞാതരായ ആളുകള്‍ പെണ്‍കുട്ടിയുടെ കണ്ണില്‍ എന്തോ ഒഴിക്കുകയായിരുന്നു. സംഘത്തിലെ ഒരാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പോലീസ് സംശയിക്കുന്നു.

usa

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ വഴിയാത്രക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഓക്ക്‌ലന്‍ഡിലെ ഹൈലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി സുഖം പ്രാപിച്ച് വരികയാണ് എന്ന് പോലീസ് പറഞ്ഞു.

ഇടയ്ക്ക് ബോധം തിരിച്ചുകിട്ടിയ പെണ്‍കുട്ടി ഓക്ക്‌ലന്‍ഡില്‍ വെച്ചാണ് തന്നെ അജ്ഞാതരായ ചിലര്‍ തട്ടിക്കൊണ്ടുപോയത് എന്ന് പോലീസിനോട് പറഞ്ഞു. കവര്‍ച്ച ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ബെര്‍ക്കലെയില്‍ ഉപേക്ഷിക്കുകയായിരുന്നത്രെ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

English summary
US girl found naked on sidewalk after being kidnapped and robbed in California
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X