കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ: ഇസ്രായേലിന് അമേരിക്കന്‍ ആയുധങ്ങള്‍; ഒറ്റ ദിവസം 96 കൊല

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഗാസയില്‍ വെടി നിര്‍ത്തലിനുള്ള സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അമേരിക്ക തന്നെ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നു. പീരങ്കികളും ഗ്രനേഡുകളും ആണ് അമേരിക്ക ഇസ്രായേലിന് നല്‍കിയിട്ടുള്ളത്.

ഇതിനിടെ ഗാസയിലെ ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ സൈന്യം വീണ്ടും ഷെല്‍ ആക്രമണം നടത്തി. 20 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് ആയിരുന്നു ഇത്.

Gaza 31

മൂന്നാഴ്ചയോളമായി തുടരുന്നു ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയിലെ മരണം ആയിരത്തി അഞ്ഞൂറിനോട് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച മാത്രം നടന്ന ആക്രമണത്തില്‍ 96 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കിയ കാര്യം അമേരിക്ക തന്നെയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സമാധാന ശ്രമങ്ങള്‍ക്കായി പശ്ചിമേഷ്യയില്‍ എത്തിയിരുന്നു. അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ നാടകമായിരുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

നേരത്തെ തന്നെ ഇസ്രായേലിന്റെ സൈനിക നടപടിക്ക് അമേരിക്കന്‍ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയതെന്ന് അമേരിക്ക വ്യക്തമാക്കുന്നുണ്ട്.

ഗാസയിലെ ആക്രമണങ്ങളില്‍ ഇതുവരെ 315 കുട്ടികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്.

English summary
U.S. Has Sold Ammunition to Israel Since Start of Gaza Conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X