കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലില്ലിയന്‍ അമ്മൂമ്മയ്ക്കുണ്ട് ; പ്രായമില്ലാത്ത സ്വപ്‌നങ്ങള്‍

Google Oneindia Malayalam News

സമൂഹത്തിനുവേണ്ടി നിങ്ങള്‍ ചെയ്തുവെന്ന് വിശ്വസിക്കുന്ന മരണം വരെ ഓര്‍ത്തുവയ്ക്കാവുന്ന ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചാല്‍ ഇത് വായിക്കുന്നവരില്‍ എത്രപേര്‍ക്ക് മനസ്സില്‍ത്തട്ടി ഉത്തരം പറയാനാകും. സാമൂഹിക പ്രതിബദ്ധത, രാജ്യസേവനം, കടമകള്‍...പ്രസംഗിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ വിഷയങ്ങളുണ്ട്. അത് രാഷ്ട്രീയക്കാരായാലും നാട് നന്നാക്കിയേ തീരുവെന്ന് കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരായാലും...

ഇത് ലില്ലിയന്‍ വെബ്ബര്‍. പ്രായം 99. പ്രായത്തിന്റെ അവശതകളെക്കുറിച്ച് വ്യാകുലപ്പെടാതെ യൗവ്വനത്തിന്റെ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന ഈ അമ്മൂമ്മയെ നമ്മളിലോരോരുത്തര്‍ക്കും മാതൃകയാക്കാം. ' നിങ്ങളുടെ സ്വപ്‌നമാണ് നിങ്ങളുടെ കയ്യൊപ്പ് ' ഇക്കാര്യം നൂറുശതമാനം ശരിവെക്കുകയാണ് ഈ അമ്മൂമ്മയുടെ ജീവിതം.
അമേരിക്കയിലെ ബെറ്റണ്‍ഡോര്‍ഫിലെ തന്റെ കൊച്ചുവീട്ടില്‍ ഇവര്‍ ദിവസവും തിരക്കിലാണ്. ആഫ്രിക്കയിലെ ദരിദ്ര കുടുംബത്തില്‍പ്പെട്ട ചെറിയ പെണ്‍കുട്ടികള്‍ക്കായി വസ്ത്രങ്ങള്‍ തയ്ക്കുകയാണ് ദിവസവും ഈ അമ്മൂമ്മ. 2011 മുതലാണ് ലില്ലിയന്‍ കുട്ടികള്‍ക്കായി വസ്ത്രനിര്‍മ്മാണം തുടങ്ങിയത്. അന്ന് മുതല്‍ ഇന്നുവരെയുളള ദിവസങ്ങളിലായി 855 ഓളം വസ്ത്രങ്ങള്‍ ഇവര്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്. രാവിലെ നേരം പുലരുമ്പോള്‍ തന്നെ അമ്മൂമ്മ തന്റെ ജോലി തുടങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മാത്രം ഇത്തിരിനേരം വിശ്രമം. വൈകിട്ട് ബാക്കി മിനുക്കുപണികള്‍.

lillian-weber

ആഫ്രിക്ക പോലുളള രാജ്യങ്ങളിലെ ദരിദ്ര കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്ന ' ലിറ്റില്‍ ഡ്രസ്സസ് ഫോര്‍ ആഫ്രിക്ക ' എന്ന സന്നദ്ധസംഘടയ്ക്കുവേണ്ടിയാണ് ഈ അമ്മൂമ്മ തന്റെ ജീവിതസായാഹ്നത്തിലെ ഇടവേളകള്‍ മാറ്റിവച്ചിരിക്കുന്നത്. വെറും നാല് മണിക്കൂറിനുളളിലാണ് ഒരു കുപ്പായം തുന്നിയെടുക്കുന്നത്. വസ്ത്രമൊരുക്കുമ്പോള്‍ തന്റേതായ രീതിയിലുളള ഡിസൈനുകളും പാറ്റേണുകളുമൊരുക്കാനും ഇവര്‍ ശ്രദ്ധിക്കാറുണ്ട്. 81 ഓളം രാജ്യങ്ങളിലായി 2.5 മില്യന്‍ വസ്ത്രങ്ങള്‍ ' ലിറ്റില്‍ ഡ്രസ്സസ് ഫോര്‍ ആഫ്രിക്ക' ഇതിനകം വിതരണം നടത്തിക്കഴിഞ്ഞു. 2008ലാണ് സംഘടന പ്രവര്‍ത്തനമാരംഭിച്ചത്.

ആഫ്രിക്കയടക്കമുളള രാജ്യങ്ങളിലെ അനാഥാലായങ്ങള്‍, സ്‌കൂളുകള്‍, പളളികള്‍ എന്നിവിടങ്ങളിലേക്കെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്യാറുണ്ട്. '' ലില്ലിയന്‍ അമ്മൂമ്മയാണ് ഞങ്ങളുടെ സംഘടനയിലെ പ്രധാന താരം. പ്രായത്തെ വകവയ്ക്കാതെ അമ്മൂമ്മ പ്രവര്‍ത്തിക്കുന്നതു നോക്കിനിന്നാല്‍ ഒരിക്കലും ജീവിതത്തില്‍ തളര്‍ച്ച തോന്നില്ല '' സംഘടനയുടെ സ്ഥാപകയും ഡയറക്ടറുമായ റാഷേല്‍ ഒ നെയില്‍ പറയുന്നു. 2015 മേയ് ആറിന് തന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയാണ് ഈ അമ്മൂമ്മ. '' നൂറാം പിറന്നാളിനുളളില്‍ 1000 വസ്ത്രങ്ങള്‍ പൂര്‍ത്തിയാക്കണം.ഞാന്‍ തയ്യാറാക്കിയ വസ്ത്രങ്ങള്‍ അണിയുമ്പോള്‍ കൊച്ചു പെണ്‍കുട്ടികളുടെ മുഖത്ത് വിരിയുന്ന ചിരിയാണ് ജീവിതത്തില്‍ ഞാനേറെ വിലമതിക്കുന്ന സന്തോഷം. അതിനാല്‍ മരണം വരെ ഞാനിത് തുടരും. '' ലില്ലിയന്‍ അമ്മൂമ്മയുടെ വാക്കുകള്‍.

English summary
Nearly every day, Lillian Weber makes a one-of-a-kind dress for a little girl she will never meet. Meet the old woman who makes a new dress for children in need every day. she wants to make 1,000 by the time she turns 100 next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X