കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് മക്കളെ കൊന്ന അമ്മ അറസ്റ്റില്‍

Google Oneindia Malayalam News

ലണ്ടന്‍: അംഗ പരിമിതിയുള്ള മൂന്ന് മക്കളെ നിഷ്‌കരുണം കൊലപ്പെടുത്തിയ യുവതി പോലീസിന്റെ പിടിയിലായി. ബ്രിട്ടനിലെ തെക്ക് പടിഞ്ഞാറന്‍ ലണ്ടനില്‍ 42 കാരിയായ ടാനിയ ക്ലാരന്‍സാണ് മൂന്ന് മക്കളെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ഗാരി ക്ലാരന്‍സ് സ്ഥലത്തിലാത്ത സമയത്താണ് ഇവര്‍ കൃത്യം നടത്തിയത്.

മൂന്ന് വയസ്സുള്ള ബെന്‍, മാക്‌സ്, നാലുവയസ്സുള്ള ഒലിവിയ എന്നീ കുട്ടികളാണ് സ്വന്തം അമ്മയുടെ കൈകളാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഫ്‌ളോപ്പി ബേബി സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം ബാധിച്ചിരുന്ന കുട്ടികള്‍ക്ക് മുഴുവന്‍ സമയവും പരിചരണത്തിന് ആള്‍ കൂടെ വേണമായിരുന്നു.

blood

മൂത്ത മകളെയും കൂട്ടി ദക്ഷിണാഫ്രാക്കിയിലായിരുന്നു ഗാരി. മൂത്ത മകളായ ടയയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ഗാരി സ്വദേശമായ ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ഈ കുട്ടിക്ക് ശാരീരികമായി കുഴപ്പമൊന്നുമില്ല. 1997 ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ് ഗാരി ടാനിയയെ വിവാഹം ചെയ്തത്. ഇന്‍വെസ്റ്റ് മെന്റ് ബാങ്കറായി ജോലി നോക്കുകയാണ് ഇയാള്‍.

2006 ലാണ് ഇവര്‍ക്ക് മൂത്ത കുട്ടിയായ ടയ ജനിച്ചത്. രണ്ടാമത്തെ മകളായ ഒലീവിയയ്ക്ക് അസുഖം തിരിച്ചറിഞ്ഞ ശേഷം 2010 ലാണ് ഇരട്ടക്കുട്ടികളായ മാക്‌സും ബെന്നും ഉണ്ടായത്. മാസം തികയുന്നതിന് മുന്നേ ജനിച്ച ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഗ്രാഫിക് ഡിസൈനറായ ടാനിയയ്ക്ക് കുട്ടികളെ പരിചരിക്കുന്നതിന് വേണ്ടി കരിയര്‍ പോലും ഉപേക്ഷിക്കേണ്ടി വന്നു. ഇതില്‍ അവര്‍ അസ്വസ്ഥയായിരുന്നു എന്നും എന്നാല്‍ കുട്ടികളെ കൊലപ്പെടുത്തും എന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല എന്നും ഗാരി പോലീസിനോട് പറഞ്ഞു.

English summary
A mother killed her three severely disabled young children London, arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X