കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴിമാടത്തില്‍ നിന്ന് മരണത്തിലേക്ക്...

Google Oneindia Malayalam News

ഗ്രീസ് : മരിച്ചുവെന്ന് കരുതി സെമിത്തേരിയില്‍ അടക്കം ചെയ്ത സ്ത്രീ ശവപ്പെട്ടിയില്‍ നിന്ന് സഹായത്തിനായി അഭ്യര്‍ത്ഥിച്ചു . കഴിഞ്ഞ ദിവസം ഗ്രീസിലെ തെസ്സാലോനികിയിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച നാല്‍പ്പത്തഞ്ചുകാരിയാണ് സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിളിച്ചത്.

സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കള്‍ സെമിത്തേരിയില്‍ നിന്ന് പിരിഞ്ഞുപോയി കുറച്ചുകഴിഞ്ഞപ്പോഴാണ് ശവപ്പെട്ടിയുടെ ഉളളില്‍ നിന്ന് സ്ത്രീയുടെ കരച്ചില്‍ സമീപത്തുളളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. കരച്ചിലും ബഹളവും കേട്ട സെമിത്തേരിയിലെ ജോലിക്കാര്‍ ആദ്യമൊന്ന് ഞെട്ടി. എന്നാല്‍ ശവപ്പെട്ടിയുടെ ഉളളില്‍ നിന്ന് ശബ്ദം കൂടിവന്നതോടെ ജോലിക്കാര്‍ കുഴിമാടത്തില്‍ നിന്ന് ശവപ്പെട്ടി പുറത്തെടുക്കുകയായിരുന്നു.

graveyard

ശവപ്പെട്ടി തുറന്നപ്പോഴേക്കും സ്ത്രീ പൂര്‍ണമായും അവശനിലയിലായിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കകം ഇവര്‍ മരണത്തിന് കീഴടങ്ങി. സെമിത്തേരി അധികൃതര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. സ്ത്രീയുടെ മരണം സ്ഥിരീകരിച്ച ഡോക്ടറെ ഉടന്‍ തന്നെ ചോദ്യം ചെയ്തു. തൃപ്തികരമായ വിശദീകരണം നല്‍കാനാവാതെ ഡോക്ടര്‍ കുഴങ്ങി. എന്തായാലും ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് സ്ത്രീയുടെ വീട്ടുകാര്‍. പോലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

English summary
45 year old woman was buried alive in greece. after the cremation at the cemetery the workers heard her sound from the coffin. she was asking them to save her life. By the time the coffin was dug up, the woman was found dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X