കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തിന് മുതിര്‍ന്നു, സൗന്ദര്യം പോരാഞ്ഞ് വെറുതെ വിട്ടു

Google Oneindia Malayalam News

ബീജിങ്: സൗന്ദര്യം ഒരു ശാപമാണ് എന്ന് പലരും പറയാറുണ്ട്. അങ്ങനെയെങ്കില്‍ സൗന്ദര്യമില്ലായ്മ ഒരു അനുഗ്രഹമായിരിക്കും അല്ലേ. അതെന്തായാലും ചൈനയിലെ ഫെങ്തായ് ജില്ലയിലെ ഈ പെണ്‍കുട്ടിക്ക് മറിച്ചൊര് അഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. വീട്ടില്‍ കയറിവന്ന് ബലാത്സംഗം ചെയ്യാന്‍ തുടങ്ങിയ അക്രമി ഇവരെ വെറുതെ വിട്ടത് മുഖസൗന്ദര്യം പോര എന്ന് പറഞ്ഞായിരുന്നു.

ബീജിങ് സിറ്റിക്കടുത്ത് അണ്ടര്‍ഗ്രൗണ്ടിലെ വാടകവീട്ടിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ വാങ് ചൂല് കൊണ്ട് മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു ഇയാളുടെ നീക്കം. എന്നാല്‍ പെണ്‍കുട്ടിയുടെ മുഖസൗന്ദര്യം ഇഷ്ടപ്പെടാതെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

china-map1

സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന് അപേക്ഷിച്ചിട്ടാണ് വാങ് പോയതെങ്കിലും കാര്യമുണ്ടായില്ല. പെണ്‍കുട്ടിയുടെ പരാതിയില്‍ ഫെങ്തായ് പോലീസ് വാങിനെ അറസ്റ്റ് ചെയ്തു. 2014 ജൂലൈ ആദ്യം ബീജിങില്‍ താമസിക്കുന്ന അമ്മയെ കാണാനെത്തിയതായിരുന്നു വാങ്. അടുത്ത വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ആണ് ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

രാത്രി പെണ്‍കുട്ടിയുടെ മുറിയിലെത്തി, പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ പെണ്‍കുട്ടി ഉണര്‍ന്ന് ഒച്ചവെച്ചു. കത്തി കാണിച്ച് പെണ്‍കുട്ടിയെ നിശബ്ദയാക്കിയ ശേഷം ഇയാള്‍ സംഭവം ആരോടും പറയരുതെന്ന് അപേക്ഷിച്ച് ഇറങ്ങിപ്പോരുകയായിരുന്നു. വാങ് മുറിയില്‍ നിന്നും പോയതിന് പിന്നാലെ പെണ്‍കുട്ടി പോലീസിനെ വിളിച്ച് കാര്യം പറഞ്ഞു.

English summary
Man wants to rape girl, but changes mind after seeing her face. Later after the incident, Wang X was arrested on suspicion of rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X