കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലേഡ് മാഫിയ: ആറ് മാസംകൊണ്ട് 19 ആത്മഹത്യ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ആറ് മാസത്തിനിടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് 19 ആത്മഹത്യകള്‍ സംഭവിച്ചിട്ടുണ്ട്. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോവിന്റെ കണക്കാണിത്. എന്നിട്ടും ഒരു കൂട്ട ആത്മഹത്യയുടെ മാധ്യമശ്രദ്ധ വേണ്ടി വന്നു ഇവിടത്തെ അധികാരികള്‍ക്ക് വീണ്ടും ഉണര്‍ന്നെഴുന്നേല്‍ക്കാന്‍.

തിരുവനന്തപുരത്ത് 2013 നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ പണമിടപാട് സ്ഥാപനങ്ങളില്‍ വലിയ തോതില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അന്നും കാരണമായത് ഒരു ആത്മഹത്യാ വാര്‍ത്തയായിരുന്നു. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

Suicide Dead Bodies

എന്തെങ്കിലും സംഭവിച്ചാലേ നടപടിയുണ്ടാകൂ എന്ന അവസ്ഥ കേരളത്തില്‍ ഇപ്പോഴും മാറിയിട്ടില്ലെന്നത് തന്നെയാണ് ഇത് തെളിയിക്കുന്നത്. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തത് 19 പേര്‍ ആണെങ്കില്‍ കണ്ണൂരും തൃശൂരും എല്ലാം അത് അതിലും കൂടുതലായിരിക്കാനാണ് സാധ്യത. എന്നിട്ടും നടപടിയെടുക്കാന്‍ എന്തേ ഇത്ര വൈകി.

ബ്ലേഡ് മാഫിയയെ പിടിക്കാന്‍ ഓപ്പറേഷന്‍ കുബേര്‍ പ്രഖ്യാപിച്ച് വമ്പന്‍ റെയ്ഡുകളല്ലേ നടത്തുന്നത്. എന്നിട്ട് സംസ്ഥാനത്ത് നിന്നാകെ പിടികൂടിയത് വെറും അമ്പത് ലക്ഷത്തില്‍ പരം രൂപ. ദിവസവും ദശകോടികളുടെ ബിസിനസ് നടക്കുന്ന കൊള്ളപ്പലിശ ഇടപാടില്‍ നമ്മുടെ പോലീസിന് പിടിക്കാനായത് തുച്ഛമായ പണം മാത്രം. വമ്പന്‍മാര്‍ പിടിയിലായെന്ന് പറയുന്നുണ്ടെങ്കിലും വന്‍ സ്രാവുകള്‍ ഇപ്പോഴും സുഖമായി വാഴുന്നുണ്ട്.

ഓപ്പറേഷന്‍ കുബേരക്ക് പണ്ടേ തുടക്കമിട്ടിരുന്നെങ്കിലും പിന്നീട് കാര്യമായ പരിശോധനകളോ നടപടികളോ ഒന്നും എടുത്തിരുന്നില്ല എന്നതാണ് സത്യം.

English summary
19 Suicides due to Blade Mafia threat in Thiruvananthapuram in last 6 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X