കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയും ഫേസ്ബുക്കില്‍

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജാമ്യത്തിലറങ്ങിയ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയും സോഷ്യല്‍ മീഡിയകളില്‍ സജീവമാകുന്നു. ഇതിനായി മദനി സ്വന്തമായി ഫേസ്ബുക്ക് പേജ് തന്നെ തുടങ്ങി. ജൂലായ് 20 നാണ് മദനി ഫേസ്ബുക്ക് പേജ് തുടങ്ങിയത്.

നീതി നിഷേധത്തിന്റെ നീണ്ട ദിനരാത്രങ്ങള്‍ക്ക് ശേഷം, ആശ്വാസത്തിന്റേയും നീതിയുടേയും നേരിയ ഒരു കിരണം ഉദിച്ചതിന്റെ സ്വാതന്ത്ര്യത്തിലാണ് താനിപ്പോഴുള്ളതെന്നാണ് മദനി പറയുന്നത്. ഈ ഘട്ടത്തില്‍ താനും സോഷ്യല്‍ മീഡിയയില്‍ പങ്കാളിയാവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ആദ്യത്തെ പോസ്റ്റ്.

Madani FB

ജൂലായ് 21 ന് വിന്‍ഡോസ് ഫോണിലൂടെയാണ് ആദ്യ സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നോമ്പിനെ കുറിച്ചും വിശ്വാസത്തെക്കുറിച്ചും പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്. പലസ്തീനിലെ തെരുവോരങ്ങളില്‍ പിടഞ്ഞു വീഴുന്ന നിരപരാധികള്‍ക്ക് വേണ്ടിയും , അവിടത്തെ ചോരപ്പുഴ അവസാനിച്ചു കാണാന്‍ വേണ്ടിയും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്നും മദനി തന്റെ സ്റ്റാറ്റസിലൂടെ ആവശ്യപ്പെടുന്നു.

പലസ്തീന്‍ പ്രശ്‌നം തുടര്‍ന്നുള്ള സ്റ്റാറ്റസുകളിലും മദനി പ്രതിപാദിക്കുന്നുണ്ട്. നാല് വര്‍ഷം മുമ്പ് ഒരു നോമ്പുകാലത്താണ് മദനിയെ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റ് ചെയ്യുന്നത്. അതിന് ശേഷം ഇപ്പോള്‍ കുറച്ചു ദിവസങ്ങളിലെങ്കിലും ഭാര്യക്കും മക്കള്‍ക്കും ഒപ്പം നോമ്പുതുറക്കാന്‍ ലഭിച്ച സന്തോഷവും മദനി പങ്കുവക്കുന്നുണ്ട്.

ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജയിലിലായിരുന്നു മദനിക്ക് ചികിത്സക്കായാണ് ഇപ്പോള്‍ ഒരു മാസം ജാമ്യം അനുവദിച്ചിരിക്കുന്നു. ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയിലാണ് മദനി ഇപ്പോഴുള്ളത്.

കര്‍ശന വ്യവസ്ഥകളാണ് ജാമ്യം നല്‍കുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഫേസ്ബുക്കിലെ ഇടപെടലുകള്‍ ഈ വ്യവസ്ഥകളുടെ ലംഘനമാകുമോ എന്നും സംശയം ഉയരുന്നുണ്ട്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനും മദനി ഫേസ്ബുക്ക് ഉപയോഗിച്ചാല്‍ അത് വീണ്ടും പ്രശ്‌നമാകുമോ എന്നാണ് ഇപ്പോള്‍ നിയമവൃത്തങ്ങളിലെ ചര്‍ച്ച.

English summary
Abdul Nazer Madani started Facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X