കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യ നയവും അങ്ങനെ നിയമമായി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ മദ്യയനയം സര്‍ക്കാര്‍ നിയമമാക്കി. എസ്സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് മദ്യനയം സംബന്ധിച്ച വിഞ്ജാപനം സര്‍ക്കാര്‍ പുറത്തിറക്കി. മദ്യ നയം നിയമമാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മദ്യനയം പ്രഖ്യാപിച്ചാല്‍ മാത്രം പോര നിയമമാക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.

മന്ത്രി സഭാ യോഗം മദ്യ നയത്തിന് അംഗീകാരം നല്‍കിയതോടെയാണ് സര്‍ക്കാര്‍ ചട്ടഭേദഗതി നടത്തി മദ്യനയം നിയമമാക്കിയത്. ബാറുകള്‍ അടച്ചുപൂട്ടുന്നതിനെയും മറ്റും ചോദ്യം ചെയ്ത് വരുന്ന കേസുകളിലെ സര്‍ക്കാര്‍ നിലപാട് കുറ്റമറ്റതാക്കാന്‍ മദ്യനയം നിയമമാക്കേണ്ടത് അനിവാര്യമാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍.

Beer

സംസ്ഥാനത്തെ 712 ബാറുകള്‍ക്ക് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും. ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്ന 292 ബാറുകള്‍ക്കും നിലവാരമില്ലാത്ത 418 ബാറുകള്‍ക്കുമാണ് നോട്ടീസ് നല്‍കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്ക് പുതിയ മദ്യനയത്തിന്റെ പരിരക്ഷയുള്ളതിനാല്‍ അവ അടച്ചു പൂട്ടില്ല.

English summary
Abkari Policy convert into Law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X