കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറി കുടുങ്ങുമോ? പ്രധാനമന്ത്രി മോദിക്ക് വിഎസ്സിന്റെ പരാതി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈമുഖ്യം കാണിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കി. ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

ചീഫ് സെക്രട്ടറിക്ക് റിയല്‍ എസ്റ്റേറ്റുകാരുമായി വഴിവിട്ട ബന്ധമുണ്ടെന്ന് വിഎസ് ആരോപിക്കുന്നു. ഭൂമി ഇടപാടുകേസില്‍ ആരോപണ വിധേയനാണ് ചീഫ് സെക്രട്ടറി. അതുകൊണ്ടുതന്നെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ കൊണ്ട് ഇക്കാര്യങ്ങളെല്ലാം അന്വേഷിപ്പിക്കണമെന്നാണ് വിഎസ്സിന്റെ പ്രധാന ആവശ്യം. ചീഫ് സെക്രട്ടറിക്കെതിരെ നേരത്തെയും വിഎസ് ആരോപണം ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അക്കാര്യങ്ങള്‍ തള്ളുകയായിരുന്നു.

modi-achu

ചീഫ് സെക്രട്ടറി ഭരത് ഭൂഷന്‍ തന്റെ സ്വത്തുവിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ ശരിയായ രീതിയില്‍ വെളിപ്പെടുത്തിയിട്ടില്ല. നോയിഡയിലും കൊച്ചിയിലും സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള കോടികള്‍ വിലമതിക്കുന്ന വീടിന്റെയും ഫ് ളാറ്റിന്റെയും നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണം. ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്നും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് സെക്രട്ടറിയുടെ ഭാര്യയുടെ ഭൂമിയുടെ ന്യായവില ജില്ലാ കലക്ടര്‍ കുറച്ചു കാണിച്ചത് സംബന്ധിച്ചും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതുവഴി കോടിക്കണിക്കിന് രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടം വന്നിരിക്കുന്നത്. മാത്രമല്ല, അനധികൃതമായി പണിത ഫ് ളാറ്റുകളുടെ ഉടമസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഒത്താശ ചെയ്തു കൊടുത്തെന്നും വിഎസ് ആരോപിച്ചിരുന്നു.

English summary
Seeks probe against chief secretary; Achuthanandan writes to PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X