കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതേ...സലീം കുമാര്‍ ഇങ്ങനെയാണ്

  • By Meera Balan
Google Oneindia Malayalam News

എടപ്പാള്‍: പെരുമ്പറമ്പിലെ ഫൈജു എന്ന വിദ്യാര്‍ഥിയ്ക്ക് സലീം കുമാര്‍ എന്നയാള്‍ ഒരു സിനമാ നടന്‍ മാത്രമല്ല.നല്ലൊരു മനുഷ്യന്‍ കൂടിയാണ്. സലീം കുമാറിന്റെ മണ്ണിനോടും കര്‍ഷകനോടും മിണ്ടാപ്രാണികളോടുമുള്ള സ്‌നേഹം നേരിട്ടനുഭവിച്ചയാളാണ് ഫൈജു. ഫൈജു വളര്‍ത്തിയ 300 ഓളം കാടക്കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ വിഷം കൊടുത്ത് കൊന്നു. കാട നഷ്ടപ്പെട്ട ഫൈജുവിന് പുതിയ 500 കാടക്കുഞ്ഞുങ്ങളുമായാണ് വെള്ളിത്തിരയിലെ താരം എത്തിയത്.

പത്രത്തിലൂടെയാണ് ഫൈജുവിന്റെ വാര്‍ത്ത സലീം കുമാര്‍ വായിച്ചത്. പിന്നെ അധികം താമസിച്ചില്ല ചൊവ്വാഴ്ച തന്നെ ഫൈജുവിനെ തേടിയെത്തി. എത്തിയതോ 500 കാടക്കുഞ്ഞുങ്ങളുമായി. അവയ്ക്കുള്ള തീറ്റയ്ക്കാവശ്യമായ പണവും സലീം കുമാര്‍ നല്‍കി. പഠനത്തിനിടയിലും കൃഷിയെ സ്‌നേഹിയ്ക്കുന്ന വിദ്യാര്‍ഥിയ്ക്ക് ഒരു സ്‌നേഹോപഹാരവും അദ്ദേഹം നല്‍കി.

Salim Kumar

പത്രത്തിലൂടെ വാര്‍ത്ത വായിച്ചറിഞ്ഞപ്പോള്‍ ഫൈജുവിന്റെ ദുഖം സ്വന്തം മകന്റെ ദുഖമായാണ് തോന്നിയതെന്നും സലീം കുമാര്‍ പറഞ്ഞു. കാടക്കുഞ്ഞുങ്ങളെ കൊന്ന സാമൂഹിക വിരുദ്ധരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

സാക്ഷരകേരളത്തില്‍ മണ്ണിന്റെ മണമുള്ള കൃഷിയുമായി രംഗത്ത് വരുന്ന ഫൈജുവിനെപ്പോലുള്ള കുട്ടികളെ സഹായിക്കാനാണ് ഏവരും രംഗത്തെത്തേണ്ടതെന്നും സലീംകുമാര്‍ പറഞ്ഞു. സ്വന്തം മകന്റെ ദുഖം പോലെ തോന്നിയതിനാലാണ് കുട്ടിയെ നേരിട്ട് കാണാന്‍ താന്‍ എത്തിയതെന്നും ഇല്ലായിരുന്നെങ്കില്‍ പണം ബാങ്കിലിടുകയേ ഉള്ളൂവെന്നും സലീംകുമാര്‍ പറഞ്ഞു.
ഫൈജുവിന്റെ വീട്ടില്‍ അരമണിയ്ക്കൂറോളം ചിലവഴിച്ച് നാട്ടുകാരുടെ സ്വീകരണവും ഏറ്റ് വാങ്ങിയശേഷമാണ് സലീം കുമാര്‍ മടങ്ങിയത്.

English summary
Actor Salim Kumar helps a student farmer who lost his Kada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X