കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍താര ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് വട്ടോ? അടൂര്‍ പറയുന്നു

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: സൂപ്പര്‍താര ചിത്രങ്ങളെയും ഫാന്‍സ് അസോസിയേഷനുകളെയും പരോക്ഷമായി വിമര്‍ശിച്ച് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കൊലപാതകവും ഭീകര സംഘട്ടനവുമുള്ള അയഥാര്‍ഥ സിനിമകള്‍ ആസ്വദിയ്ക്കുന്നവരുടെ മനസിന് എന്തോ തകരാറുണ്ടെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. തന്റെ സിനിമകള്‍ മനസിലാകുന്നില്ലെന്നാണ് പലരും പറയുന്നത്. സാധാരണക്കാരുടെ ജീവിതമാണ് തന്റെ സിനിമകളുടെ പ്രമേയമെന്നും അടൂര്‍.

രാവിലെ മുതല്‍ കള്ള് കുടിയ്ക്കുന്ന താരങ്ങളാണ് പലവരുടെയും ആരാധനാപാത്രം. പത്ത് മല്ലനമാരെ വരെ അവര്‍ ഒറ്റയ്ക്ക് അടിച്ച് പറത്തും. പാടത്തും പറമ്പിലും കണ്ട്മുട്ടുമ്പോള്‍ നായികയും നായകനും പാട്ടുപാടി നടക്കും. വാണിജ്യ സിനിമകള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് അടൂര്‍ ഉന്നയിക്കുന്നത്.

Adoor Gopalakrishnan

മലയാളത്തിലേത് പോലുള്ള വാണിജ്യ സിനിമകള്‍ മറ്റൊരിടത്തും ഇറങ്ങുന്നില്ലെന്നും അത് കാണാന്‍ ആളെ കിട്ടില്ലെന്നും അടൂര്‍.മുന്‍പും മുന്‍നിര നായകന്‍മാര്‍ക്കും സൂപ്പര്‍താര ചിത്രങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട് അടൂര്‍. കണ്ണൂരില്‍ മയില്‍പ്പീലി പുരസ്‌ക്കാരം ഏറ്റ് വാങ്ങി സംസാരിയ്ക്കുകയായിരുന്നു അടൂല്‍ ഗോപാലകൃഷ്ണന്‍.

English summary
Famous director Adoor Gopalakrishnan criticized Superstar films.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X