കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകിയെങ്കിലും അമിത് ഷാ എത്തി; ചില തലകള്‍ ഉരുളുമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം ആദ്യമായി അമിത് ഷാ കേരളത്തിലെത്തി. ആഗസ്റ്റ് 31 ന് രാത്രി 10 മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തിയപ്പോള്‍ മണി 12 കഴിഞ്ഞിരുന്നു.

ഒ രാജഗോപാല്‍, വി മുരളീധരന്‍, പൊന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍, വിവി രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് അമിത് ഷായെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. രാത്രി ഗസ്റ്റ് ഹൗസില്‍ തങ്ങിയ അദ്ദേഹം രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

വി മുരളീധരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടിയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ ചരടുവലികള്‍ നടക്കുന്നുണ്ട്. അമിത് ഷാ ഏത് തരത്തിലായിരിക്കും ഇതിനോട് പ്രതികരിക്കുക എന്ന് വ്യക്തമല്ല.

അമിത് ഷായുടെ ലക്ഷ്യം

അമിത് ഷായുടെ ലക്ഷ്യം

വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ ശക്തി തെളിയിക്കുക എന്നതാണ് അമിത് ഷായുടെ ലക്ഷ്യം.

സംസ്ഥാനസമിതിയില്‍

സംസ്ഥാനസമിതിയില്‍

തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിന്റെ സമാപനത്തില്‍ അമിത് ഷാ പ്രസംഗിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് ഇവിടെവച്ച് തന്നെ തീര്‍പ്പാക്കുമോ എന്നാണ് പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്.

നേതൃയോഗം

നേതൃയോഗം

താഴേ തട്ട് മുതലുള്ള പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലും അമിത് ഷാ സംസാരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊര്‍ജ്ജം നല്‍കും.

സുഗതകുമാരിയുമായി

സുഗതകുമാരിയുമായി

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ അമിത് ഷാ കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയും ആയ സുഗത കുമാരിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

കഥമാറുമോ

കഥമാറുമോ

ഇത്തവണ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് പലരും നല്‍കുന്നത് അമിത് ഷായ്ക്കാണ്. കേരളത്തിലും അതുപോലെ എന്തെങ്കിലും സംഭവിപ്പിക്കാന്‍ അമിത് ഷായ്ക്ക് സാധിക്കുമോ?

English summary
Amit Shah in Kerala as BJP struggles to find foothold in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X