കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ'ക്ക് സംഭാവന 37 രാജ്യങ്ങളില്‍ നിന്ന്

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിന് വിദേശ സംഭാവന ലഭിച്ചത് 37 രാജ്യങ്ങളില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. അംഗീകൃത അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്കാണിത്.

ബെല്‍ജിയം, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കുടുതല്‍ തുക സംഭാവനയായി ലഭിച്ചിട്ടുള്ളത്. മഠത്തിന്‍റെ വിദേശ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ചുണ്ടായ ആക്ഷേപങ്ങളെ തുടര്‍ന്ന് ബെല്‍ജിയം എംബസി വിദേശ കാര്യമന്ത്രാലയത്തിന് കുറിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം മഠത്തില്‍ പരിശോധന നടത്തുകയാണ്.

Amruthanandamayi

ബെല്‍ജിയത്തില്‍ നിന്നാണ് ഏറ്റവും അധികം തുക മാതാനന്ദമയി മഠത്തിന് സംഭാവനയായി ലഭിച്ചിട്ടുള്ളത്. എട്ട് കോടി 31 ലക്ഷത്തില്‍ പരം രൂപയുണ്ട് ഇത്. അമേരിക്കയില്‍ നിന്ന് ആറേകാല്‍ കോടിയും ബ്രിട്ടനില്‍ നിന്ന് ആറ് കോടിയോളം രൂപയും സംഭാവനയായി ലഭിച്ചിട്ടുണ്ട്.

മുന്‍ സാന്പത്തിക വര്‍ഷം (2013-2013) മാത്രം എഴുപത് കോടിയലധികം രൂപ മഠത്തിലേക്ക് വിദേശ സഹായമായി എത്തിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയില്‍ നിന്ന് തന്നെ വിദേശനാണ്യമായി 21 കോടിയലധികം രൂപ ലഭിച്ചിട്ടുണ്ട്.

ധനലക്ഷ്മി ബാങ്കിന്റെ കൊച്ചിയിലെ ശാഖ വഴിയാണ് പണം ലഭിച്ചിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയപ്രകാരം മഠത്തിന് അനുവദിച്ച അക്കൗണ്ട് വഴി തന്നെയാണ് എല്ലാ സംഭാവനയും എത്തിയിട്ടുള്ളത്.

ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്‍ഡില്‍ നിന്നും ഫ്രഞ്ച് കോളനിയായ റീയൂണിയന്‍ ദ്വീപില്‍ നിന്നും പോലും മഠത്തിന് സംഭാവന ലഭിച്ചിട്ടുണ്ട്. ദരിദ്ര രാഷ്ട്രമായ സ്വാസിലാന്‍ഡില്‍ നിന്ന് മൂന്നേ മുക്കാല്‍ കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്.

ബെല്‍ജിയം എംബസിയുടെ ആവശ്യപ്രകാരം ആണ് മഠത്തിന്റെ വിദേശ സംഭാവന സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പരിശോധന നടത്തുന്നത്. 2013 മാര്‍ച്ച് മാസം വരെ 333 കോടിയുടെ വിദേശ സംഭാവന മഠത്തിന്റെ അക്കൗണ്ടില്‍ ചെലഴിക്കപ്പെടാതെ കിടക്കുന്നുണ്ട്.

English summary
Amruthanandamayi Math got donation from 37 countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X